ടിക്‌ടോക് ട്രാവലിലൂടെ കേരള ടൂറിസവും ടിക്‌ടോക്കും കൈകോര്‍ക്കുന്നു
പ്രചാരണത്തിന്റെ ഭാഗമായി കേരള ടൂറിസം (@കേരളടൂറിസം) ടിക്‌ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് അവതരിപ്പിച്ചു. കേരളത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്ന സ്ഥലങ്ങളില്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാലക്കാടാണ്.3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിനുള്ളത്
കൊച്ചി: ലോകത്തെ പ്രമുഖ ഹ്രസ്വ മൊബൈല്‍ വീഡിയോ ആപ്പായ ടിക്‌ടോക്ക് ആഗോള ഇന്‍-ആപ്പായ ടിക്‌ടോക്ക്ട്രാവല്‍ കാംപയിന്റെ ഇന്ത്യന്‍ പതിപ്പ് പ്രഖ്യാപിച്ചു. യെ മേരാ ഇന്ത്യ എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രാചാരണത്തില്‍ ഇന്ത്യയെ പ്രധാന ആഗോള യാത്രാ ലക്ഷ്യസ്ഥാനമായി അവതരിപ്പിച്ച് ടിക്‌ടോക്ക് ഉപയോക്താക്കളെ അവരുടെ യാത്രാ അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കാനായി ക്ഷണിക്കുകയാണ്.പ്രചാരണത്തിന്റെ ഭാഗമായി കേരള ടൂറിസം (@കേരളടൂറിസം) ടിക്‌ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് അവതരിപ്പിച്ചു. കേരളത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്ന സ്ഥലങ്ങളില്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാലക്കാടാണ്.3.55 കോടി കാഴ്ചക്കാരാണ് പാലക്കാടിനുള്ളത്.വയനാടിനാണ് രണ്ടാം സ്ഥാനം.3.29 കോടി കാഴ്ച്ചക്കാര്‍.മൂന്നാര്‍- 3.28 കോടി കാഴ്ച്ചക്കാര്‍,കോവളം- 29 ലക്ഷം കാഴ്ച്ചക്കാര്‍, തേക്കടി- 13 ലക്ഷം കാഴ്ച്ചക്കാര്‍ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ള്ത്. ഇന്ത്യയില്‍ ഏറ്റവും അധികം കാഴ്ചക്കാരുള്ളത് താജ്മഹലിനാണ്- 7.92 കോടി,രണ്ടാം സ്ഥാനം സുവര്‍ണ്ണക്ഷേത്രത്തിനാണ്. 6.76 കോടി.ഹിമാലയം- 2.26 കോടി,റെഡ്‌ഫോര്‍ട്ട്- 1.36 കോടി, ഗേറ്റ് വേ ഓഫ് ഇന്ത്യ- 90 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
കേരളത്തിലെ നിരവധി ട്രാവല്‍ ഹാഷ്ടാഗുകള്‍ക്ക് ഇതിനകം ടിക്‌ടോക്കില്‍ ലക്ഷക്കണക്കിന് വ്യൂവേഴ്‌സ് ഉണ്ടെന്നത് പ്രോല്‍സാഹനജനകമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു. ടിക്‌ടോക്ക് യാത്രയ്ക്കു തുടക്കം കുറിക്കാന്‍ ഇതിനേക്കാള്‍ നല്ല സമയമുണ്ടാകില്ല. ടിക്‌ടോക്കിന്റെ ആഗോള വ്യാപ്തി കേരളത്തിന്റെ എണ്ണമറ്റ കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാനും അതുവഴി കേരളം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് പ്രേരണയാകാനും സാധിക്കും. ഇതിലുടെ അവരുടെ അനുഭവങ്ങള്‍ ടിക്‌ടോക്ക് വീഡിയോകളിലൂടെ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി ബാല കിരണ്‍ പറഞ്ഞു. ഇന്ത്യയെ ആകര്‍ഷക ലക്ഷ്യ സ്ഥാനങ്ങളിലൊന്നാക്കുന്നതില്‍ ടിക്‌ടോക്ക് പ്ലാറ്റ്‌ഫോം സഹായിക്കുമെന്നും പി ബാല കിരണ്‍ പറഞ്ഞു. ടിക്‌ടോക് പ്രചാരണം ഇന്ത്യയില്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണെന്നും ഇന്ത്യ സഞ്ചാരികള്‍ക്കായി കരുതിയിട്ടുള്ള മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പും വര്‍ണാഭമായ സംസ്‌കാരവും അവിസ്മരണീയമായ അനുഭവങ്ങള്‍ക്കും ജീവന്‍ പകരുകയാണ് ലക്ഷ്യമെന്നും ടിക്‌ടോക് (ഇന്ത്യ) സെയില്‍സ് ആന്‍ഡ് പാര്‍ട്‌നര്‍ഷിപ്പ്‌സ് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ പറഞ്ഞു. ഈ രാജ്യത്തിന്റെ അല്‍ഭുത കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രചാരണം പ്രോല്‍സാഹനമാകുമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു.