വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഡിജിപിയുടെ നിർദേശം

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഡിജിപി ലോകനാഥ് ബെഹ്റ റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

Update: 2019-04-27 13:31 GMT

തിരുവനന്തപുരം: സീസണ്‍ സമയത്ത് കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഡിജിപി ലോകനാഥ് ബെഹ്റ റേഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലിസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലിസുകാരെ വിന്യസിക്കണം. ഇതിനായി സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ജില്ലാ പോലിസ് മേധാവിമാര്‍ കണ്ടെത്തണം. ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണ കാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലിസിന്‍റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും

വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലിസും ട്രാഫിക് പോലിസും ലോക്കല്‍ പോലിസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വിനോദസഞ്ചാരികള്‍ക്ക് കേരളം സുരക്ഷിതമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ അവര്‍ വീണ്ടും എത്തുന്നതിനും കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വഴിയൊരുക്കാന്‍ കഴിയുമെന്നും സംസ്ഥാന പോലിസ് മേധാവി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News