ബാഗ്പത്: 70 വയസ്സുകാരനെ ഒരുകൂട്ടം കുരങ്ങന്‍മാര്‍ കല്ലെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ തിക്‌റി ഗ്രാമത്തിലാണു സംഭവം. ധര്‍മപാലാണ് കൊല്ലപ്പെട്ടത്. എന്നാല്‍, അടുക്കിവച്ച കല്ലുകളില്‍ കുരങ്ങന്‍മാര്‍ കയറിയപ്പോള്‍ തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന ധര്‍മപാലിന്റെ ശരീരത്തില്‍ കല്ലുകള്‍ ഇളകിവീഴുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ധര്‍മപാലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍, വിറക് ശേഖരിക്കാന്‍ പോയ ധര്‍മപാലിനെ കുരങ്ങന്‍മാര്‍ കല്ലെറിയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണപാല്‍ സിങ് പറഞ്ഞു. ധര്‍മപാലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതാണ് മരണകാരണമെന്നും സിങ് പറഞ്ഞു. കുരങ്ങന്‍മാര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പോലിസ് ഇതിനെ അപകടമരണമായിട്ടാണ് കാണുന്നതെന്നും നടപടിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കാണുമെന്നും കൃഷ്ണപാല്‍ സിങ് പറഞ്ഞു.