ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കല്‍; കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം പി കത്തയച്ചു

Update: 2020-05-30 11:01 GMT

തിരുവനന്തപുരം: ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കത്തയച്ചു. സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച പദ്ധതി വൈകുന്നത് സംബന്ധിച്ച് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നു.

പദ്ധതിക്കു തുക അനുവദിക്കാത്തതു സംബന്ധിച്ച് ലോക്‌സഭയില്‍ രണ്ടുപ്രാവശ്യം ചോദ്യം ഉന്നയിച്ചപ്പോഴും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ തുക അനുവദിക്കും എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശിവഗിരിയിലെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടുമുള്ള അനീതിയാണ്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News