വര്‍ക്കല ബീച്ചിലെ ക്ലിഫ് സംരക്ഷണം; പഠനം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷം എടുക്കുമെന്ന് കേന്ദ്രം

നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസേര്‍ച്ചും നടത്തുന്ന സമഗ്ര പഠനത്തില്‍ ക്ലിഫിനോട് ചേര്‍ന്ന ആറു കിലോമീറ്റര്‍ തീരദേശ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്

Update: 2019-11-29 09:58 GMT

ന്യൂഡല്‍ഹി: വര്‍ക്കല ബീച്ചിലെ ക്ലിഫ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തുന്ന പഠനം പൂര്‍ത്തിയാവുന്നതിന് ഒരു വര്‍ഷം കൂടി എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അടൂര്‍ പ്രകാശ് എംപി യുടെ ചോദ്യത്തിന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസേര്‍ച്ചും നടത്തുന്ന സമഗ്ര പഠനത്തില്‍ ക്ലിഫിനോട് ചേര്‍ന്ന ആറു കിലോമീറ്റര്‍ തീരദേശ സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. 2019 മാര്‍ച്ചില്‍ സ്ഥാപിച്ച കാലാവസ്ഥ സ്‌റ്റേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി. 

Tags:    

Similar News