പ്രളയ ദുരിതാശ്വാസ നിധി തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Update: 2020-03-20 12:56 GMT

ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ നിധിയില്‍ കേരള സര്‍ക്കാര്‍ തിരിമറി നടത്തുകയും വ്യാപകമായി കൃത്രിമം കാണിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ലോക്‌സഭയില്‍ ശൂന്യവേള പ്രമേയം അവതരിപ്പിച്ച പങ്കെടുത്തു കോണ്‍ഗ്രസ്സ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി.

കേരളത്തെത്തന്നെ ദുരിതത്തിലാഴ്ത്തിപ്പോയ രണ്ട മഹാപ്രളയങ്ങള്‍ക്ക് ശേഷം കേരളത്തിലെ എല്ലാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സംസ്ഥാന സര്‍ക്കാരിനോട് പ്രളയ ദുരിതാശ്വാസ നിധി, കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായവും, വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ തുകകളും ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും, ഇതിലെ വരവ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേരള സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത് എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

എന്നാല്‍, ഇന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രളയ ദുരിതാശ്വാസ നിധിയില്‍ വന്‍ കൃത്രിമം സിപിഎം നേതൃത്വത്തിലെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയെന്നാണ്. ഇതോടനുബന്ധിച്ച് നാല് സിപിഎം പ്രവര്‍ത്തകരും ഒരു സിപിഎം അനുഭാവിയായ സര്‍ക്കാര്‍ ജീവനക്കാരനും അറസ്റ്റിലായിട്ടുണ്ട്.

എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് വരെ പുറത്തുവന്നത് ഈ വമ്പന്‍ തട്ടിപ്പിന്റെ ഒരു ശതമാനം പോലുമല്ലെന്നും കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 325ല്‍ പരം അര്‍ഹരായവരുടെ വിവരങ്ങള്‍ കൃത്രിമയായി ഇരട്ടിപ്പിച്ചു ലക്ഷകണക്കിന് രൂപ കേവലം നാലുപേര്‍ ചേര്‍ന്ന് ഒരു ജില്ലയില്‍ മാത്രം നടത്തിയെങ്കില്‍ കേരളത്തിലുടനീളം കോടിക്കണക്കിനു രൂപ പ്രളയ നിധിയില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിടെ അനുചരന്മാരായ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ തട്ടിയെടുത്തിട്ടുണ്ടാകും എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എന്നാല്‍ കേരള പോലിസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സാധ്യതയുള്ളതിനാല്‍ സിബിഐ ഈ വിഷയം അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.

ധനസഹായത്തിന് അര്‍ഹരായ ഒട്ടനവധിപ്പേര്‍ ഒരു രൂപ പോലും കിട്ടാതെ വലയുകയും പലരും ജീവനൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്പോലും ഇത്തരം തീവെട്ടിക്കൊള്ള നടത്തിയ സംസ്ഥാന സര്‍ക്കാരും സി പി എമ്മും പ്രളയബാധിതരുടെ അവസാന ആശ്രയവും ഇല്ലാതാക്കിയെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു


Tags:    

Similar News