നാം ജീവിക്കുന്നത് 'സര്‍വെയിലന്‍സ് സ്‌റ്റേറ്റി'ലല്ലെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിച്ച് കെ കെ രാഗേഷ് എംപി

വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് മെയ്-സപ്തംബര്‍ മാസങ്ങളില്‍ ഫേസ് ബുക്ക് കമ്പനി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുവച്ചത് ദുരൂഹമാണ്

Update: 2019-11-28 12:47 GMT

ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്നു കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് കെ കെ രാഗേഷ് എംപി. നാം ഇപ്പോഴും ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിലാണെന്നും പൗരാവകാശങ്ങള്‍ നിരാകരിക്കപ്പെട്ട 'സര്‍വെയിലന്‍സ് സ്‌റ്റേറ്റി'ല്‍ അല്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ന്യായാധിപന്‍മാരുടെയും മറ്റും ഫോണ്‍രേഖകള്‍ സര്‍ക്കാര്‍ ചോര്‍ത്തിയ കാര്യങ്ങള്‍ വിവരിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്.

    വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് മെയ്-സപ്തംബര്‍ മാസങ്ങളില്‍ ഫേസ് ബുക്ക് കമ്പനി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുവച്ചത് ദുരൂഹമാണ്. പെഗാസസ് സോഫ്റ്റ്‌വെയര്‍ സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് സോഫ്റ്റ്‌വെയര്‍ ഉടമകളായ ഇസ്രായേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, കേന്ദ്രസര്‍ക്കാര്‍ ഈ സോഫ്റ്റ് വെയര്‍ വാങ്ങിവിവരം ചോര്‍ത്താന്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ല്‍ സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇതുസംബന്ധിച്ച കരടുബില്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Tags:    

Similar News