എംപി ഫണ്ട് കൊറോണ പ്രതിരോധത്തിന്; പ്രത്യേകാനുമതി നല്‍കണമെന്ന് ശശി തരൂര്‍ എംപി

90 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിക്കാനുള്ള കത്തും ഡോ. തരൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്

Update: 2020-03-23 13:57 GMT

ന്യൂഡല്‍ഹി: എംപി ഫണ്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ പ്രത്യേകാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങിന് കത്ത് നല്‍കി. തിരുവനന്തപുരം ജില്ലയ്ക്കായി തന്റെ എംപി ഫണ്ടില്‍ നിന്നു മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യമായി വേണ്ട എന്നാല്‍ വളരെ ദൗര്‍ബല്യം നേരിടുന്ന ഫുള്‍ബോഡി പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ്(PPE), കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, മുഖാവരണം, ത്രി ലെയര്‍ മാസ്‌കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായുംആശുപത്രികള്‍ക്കും മറ്റ് പൊതു ഉപയോഗത്തിനുമായി ഇന്‍ഫ്രാറെഡ് നോണ്‍ കോണ്‍ടാക്റ്റ് തെര്‍മോമീറ്ററുകള്‍, തെര്‍മല്‍ ഇമേജിങ് കാമറകള്‍, സ്‌കാനറുകള്‍, കൊറോണ വൈറസ് റാപിഡ് പരിശോധന കിറ്റുകള്‍ വാങ്ങാനായി 90 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിക്കാനുള്ള കത്തും ഡോ. തരൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

    എന്നാല്‍, നിലവിലെ നിയമപ്രകാരം മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമിന്റേഷന്റെ പ്രത്യേക അനുമതിയില്ലാതെ ഈ തുക കലക്ടര്‍ക്ക് ചെലവാക്കാന്‍ സാധിക്കില്ല. അതിനാലാണ് ഡോ. തരൂര്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്. ഇത്തരം ഒരു അനുമതി മറ്റ് എംപിമാര്‍ക്കും അവരുടെ ഫണ്ടുകള്‍ അതാത് ജില്ലകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വഴിയൊരുക്കുമെന്നും ശശി തരൂര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News