ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാന്തവത്കരിക്കപ്പെട്ടവരുടെ സംവരണം ഉറപ്പു വരുത്തണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2020-03-20 12:08 GMT

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രാന്തവത്കരിക്കപ്പെട്ടവരുടെ സംവരണം ഉറപ്പുവരുത്തണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇന്‍ഫോര്‍മേഷന്‍ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ആസൂത്രണത്തില്‍ ഇന്ത്യയില്‍ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും ഇല്ലാതാവുകയാണ്. വിദ്യാഭ്യാസത്തിന്റെ അന്തരാഷ്ട്രവത്കരണത്തിന്റെ പുതിയ യുഗത്തില്‍ ലോക നേതൃത്വത്തിന് കഴിയുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാനുള്ള വിശാല വീക്ഷണം ഗവണ്മെന്റ് കാണിക്കുന്നില്ല. പുതിയ തലമുറയ്ക്ക് നേതൃത്വം കൊടുക്കുവാനുള്ള ശക്തി വിജ്ഞാനത്താല്‍ നയിക്കപ്പെടേണ്ട നൂറ്റാണ്ടില്‍ ഇന്ത്യക്കുണ്ടെന്ന സത്യം തിരിച്ചറിയാന്‍ കഴിയാതെ പോകുകയാണ് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ കേന്ദ്ര ഗവണ്മെന്റില്‍ അറിയപ്പെടുന്നത് മനുഷ്യ വിഭവ ശേഷി വികാസ വകുപ്പ് എന്നാണ്. എന്നാല്‍ ഈ നാട്ടിന്റെ വിദ്യാഭ്യാസ മേഖലയെ വെള്ളം കടക്കാത്ത അറകളിലേക്ക് മാറ്റുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ ശക്തിയെ വിലയിരുത്തുന്നത് അവിടെ എത്ര എണ്ണം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട് എന്നുള്ളത്‌കൊണ്ടല്ല അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്താരാഷ്ട്ര വത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മത്സരിച്ച് പിടിച്ചു നില്‍ക്കാനും വളര്‍ന്നുവരാനും കഴിയുന്ന എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട് എന്നതിന്റെ പേരിലാണ്. വിദ്യാഭ്യാസത്തിന്റെ അസൂത്രണത്തില്‍ വേഗത എന്നത് അനിവാര്യമായ ഒരു ഘടകമാണ്. ലക്ഷ്യം നിര്‍ണയിക്കുന്നതിലും സുപ്രധാനമായൊരു പങ്കുണ്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം പുതിയ ജനറേഷനോട് എപ്പോഴും അവശ്യപെട്ടിരുന്നത് നല്ല ഉയര്‍ന്ന ലക്ഷ്യപ്രാപ്തി മുമ്പില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കണം എന്നാണ്. സ്വപ്നം കാണുവാനും വീണ്ടും സ്വപ്നം കാണുവാനും ആണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്‌റു ആകട്ടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തെ കാഴ്ചപ്പാടിനെ പറ്റി ഒരു അടിസ്ഥാന പ്രമാണം തന്നെ പറഞ്ഞിട്ടുണ്ട്. യൂണിവേഴ്‌സിറ്റി നിലകൊള്ളുന്നത് മാനവികതക്ക് വേണ്ടിയാണ്. സഹനത്തിനും സമാധാനത്തിനും വേണ്ടിയാണ് മഹത്തായ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടിയാണ് ഈ മഹത്തായ ലക്ഷ്യം നേടാനുള്ള ധീരമായ പ്രായണമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും രാജ്യം ആഗ്രഹിക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന പ്രമാണമായി കാണാന്‍ കഴിയുന്ന ഒരു സംസ്‌കാരമാണ് രാജ്യത്ത് വളര്‍ത്തിയെടുക്കേണ്ടത് എംപി പറഞ്ഞു.

Tags:    

Similar News