ഗുരുവായൂര്‍ ദേവസ്വം നിയമനത്തില്‍ അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിയെ വിചാരണ ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടി
കൊച്ചി: ഗുരുവായൂര്‍ ദേവസ്വ ബോര്‍ഡ് നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയില്‍ ബിഡിജെഎസ് അധ്യക്ഷനും മുന്‍ ദേവസ്വംബോര്‍ഡ് അംഗവുമായി തുഷാര്‍ വെള്ളാപ്പള്ളിയെയും ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി വി ചന്ദ്രമോഹനെയും വിചാരണ ചെയ്യുന്നതിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. തുഷാര്‍ വെള്ളാപ്പള്ളിയും ടി വി ചന്ദ്രമോഹനുമടക്കം എട്ടു പേര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം തയ്യാറാക്കിയതായും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക തൃശൂര്‍ വിജിലന്‍സ് കോടതയില്‍് കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമനം വഴി വിട്ടതാണെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചട്ടങ്ങള്‍ മറികടന്ന് രണ്ട് പേര്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ നിയമനം നല്‍കിയതില്‍ അഴിമതി നടന്നതായാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി വി ചന്ദ്രമോഹനും തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള അഞ്ച് ബോര്‍ഡംഗങ്ങള്‍ക്കുമുള്ള പങ്ക് സംബന്ധിച്ച് വിജിലന്‍സിന് തെളിവ് ലഭിച്ചുവെന്നാണ് അറിയുന്നത്. വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ചിന് കീഴില്‍ തൃശൂര്‍ യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. പുതിയ നിയമം അനുസരിച്ച് മുന്‍പ് പബ്ലിക് സെര്‍വന്റ്് ആയിരുന്നവരെ വിചാരണ ചെയ്യുന്നതിനും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.