ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്‌ന ശുപാര്‍ശ. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.
ശുപാര്‍ശ അംഗീകരിച്ചാല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മഹേന്ദ്രസിങ് ധോണിക്കും ശേഷം ഖേല്‍രത്‌ന നേടുന്ന ക്രിക്കറ്റ്താരമാകും കോഹ്‌ലി. ദ്രോണാചാര്യ പുരസ്‌കാരത്തിനായുള്ള പട്ടികയില്‍ മീരാഭായ് ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ, ടേബിള്‍ ടെന്നിസ് പരിശീലകന്‍ ശ്രീനിവാസ റാവു, ബോക്‌സിങ് പരിശീലകന്‍ സി എ കുട്ടപ്പ എന്നിവര്‍ ഇടംപിടിച്ചു.
കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ മലയാളി മുന്‍താരം ബോബി അലോഷ്യസ്, ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ഇടംപിടിച്ചു.