സച്ചിന്റെ റെക്കോഡ് മറികടന്ന് വിരാട് കോഹ്‌ലി

Update: 2018-10-24 11:44 GMT


റെക്കോഡുകള്‍ എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്നില്‍ തിരുത്തപ്പെടാനുള്ള ഒന്നാണ്. ഓരോ റെക്കോഡുകള്‍ പഴങ്കഥയാക്കിയിട്ടുള്ള ക്യാപ്റ്റന്‍ വീണ്ടുമൊരു ചരിത്രം രചിച്ചിരിക്കുന്നു. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 81ല്‍ നില്‍ക്കേ ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ച്ചാണ് കോഹ്‌ലി വീണ്ടും ലോക ക്രിക്കറ്റിനെ കീഴടക്കിയത്. ഇതോടെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് 10,000 റണ്‍സ് നേടുന്ന ക്രിക്കറ്റ് താരങ്ങളില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തി. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സചിന്‍ തെണ്ടുല്‍ക്കറെയാണ് കോഹ്‌ലി മറികടന്നത്. 259 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 10,000 റണ്‍സ് സ്വന്തമാക്കിയതെങ്കില്‍ കോഹ്‌ലിക്ക് വേണ്ടി വന്നത് വെറും 205 ഇന്നിങ്‌സാണ്്. ഈ നേട്ടം കൈവരിക്കുന്ന 13ാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് കോഹ്‌ലി.
മല്‍സരത്തിലെ 36.3 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്ന് വിക്കറ്റിന് 197 റണ്‍സെന്ന നിലയില്‍ നില്‍ക്കേയാണ് കോഹ്‌ലി വീണ്ടുമൊരു നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ 122 പന്തില്‍ 142 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുയാണ് കോഹ്‌ലി.

കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും 10,000 റണ്‍സ് നേടിയവര്‍
താരം ഇന്നിങ്‌സ് നേടിയ ദിവസം
വിരാട് കോഹ്‌ലി(ഇന്ത്യ) 205 24 ഒക്ടോബര്‍ 2018
സചിന്‍ തെണ്ടുല്‍ക്കര്‍(ഇന്ത്യ) 259 31 മാര്‍ച്ച് 2011
സൗരവ് ഗാംഗുലി (ഇന്ത്യ) 263 3 ആഗസ്ത് 2005
റിക്കി പോണ്ടിങ് (ആസ്‌ത്രേലിയ) 266 24 മാര്ച്ച് 2007
ജാക്‌സ് കാലിസ് (ദക്,ിണാഫ്രിക്ക) 272 23 ജനുവരി 2009
എം എസ് ധോണി (ഇന്ത്യ) 273 14 ജൂലായ് 2018
Tags:    

Similar News