Flash News

കെഎസ്‌യു ജനറല്‍ സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്

കെഎസ്‌യു ജനറല്‍ സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്
X


ആലപ്പുഴ: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ റോഷനു നേരെ വധശ്രമം. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ജങ്ഷനു സമീപം ബൈക്കിലെത്തിയ നാലംഗ സംഘമാണ് റോഷനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഗുരുതരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ നാളെ കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗമായ റോഷന്‍ 2016 മുതല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
Next Story

RELATED STORIES

Share it