Wheels

അപകടങ്ങള്‍ ചുരുക്കാന്‍ യുഎസ്സില്‍ വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ബ്രേക്ക്‌

അപകടങ്ങള്‍ ചുരുക്കാന്‍ യുഎസ്സില്‍ വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക് ബ്രേക്ക്‌
X
.
automatic-braking-systems-1



അമേരിക്കന്‍ വിപണിയില്‍ പുതുതായിറങ്ങുന്ന എല്ലാ കാറുകളിലും ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം നടപ്പാക്കുമെന്ന വാഗ്ദ്വാനവുമായി കാര്‍ നിര്‍മാതാക്കള്‍. സംവിധാനം നടപ്പിലായാല്‍
അപകട മരണങ്ങള്‍ക്ക് അര്‍ത്ഥവത്തായ മാറ്റങ്ങള്‍ വരുത്താനാവുമെന് ഔദ്ദ്യോഗിക വൃത്തങ്ങള്‍ നിരീക്ഷിക്കുന്നു.

ഈ നൂതന സംവിധാനം കൊണ്ട് പുതിയ കാലഘട്ടത്തിലെ അപകട പരമ്പരകളില്‍ നിന്ന് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് സാഹചര്യമൊരുക്കാനാവുമെന്നും ട്രാന്‍സ്‌പോട്ടേഷന്‍ സെക്രട്ടറി ആന്റോണി ഫോക്‌സ് പറഞ്ഞു.

[caption id="attachment_5684" align="aligncenter" width="1024"]Audi-dealership
ഓഡിയുടെ അമേരിക്കയിലെ ഷോറും [/caption]

കാര്‍ നിര്‍മാതാക്കളായ ഓഡി, ബി.എം.ഡബ്യു., ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ്, മസ്ദ, മെര്‍സഡേസ് ബെന്‍സ്, തെസ്‌ല, ടൊയോട്ട, ഫോഗ്‌സ് വാഗണ്‍, വോള്‍വോ തുടങ്ങിയ കമ്പനികളാണ് ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നത്, എപ്പോള്‍ നടപ്പിലാക്കുമെന്ന കാര്യം അവ്യക്തമാണ്.

Hero_AutoPosCollisionBrakingനിലവില്‍ ഈ സംവിധാനം ചില കാറുകളില്‍ ലഭ്യമാണെങ്കിലും ചിലവേറിയതായതിനാല്‍ അത്ര പ്രചാരവും ഇല്ലതാനും. അത് കാരണത്താല്‍ അമേരിക്കയിലെ തന്നെ വളരെ ചുരുക്കം ആളുകള്‍ മാത്രമേ അത്തരം കാറുകള്‍ ഉപയോഗിക്കുന്നുള്ളുവെന്നും ആന്റോണിയോ ഫോക്‌സ് പറഞ്ഞു. പുതിയ സംവിധാനം നടപ്പിലാവുകയാണെങ്കില്‍ അമേരിക്കയിലെ 80 ശതമാനം അപകടങ്ങള്‍ക്ക് അറുതിവരുത്താനാകും, കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ 1.70 മില്യണ്‍ അപകടങ്ങള്‍ നടന്നതായി ഔദ്ദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
ആര്‍.കെ.എന്‍.
Volkswagen1101s_620_418_100

Next Story

RELATED STORIES

Share it