Big stories

'സല്‍മാന്‍ ഖാനെ കൊല്ലാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍' തോക്കുകള്‍ പാകിസ്താനില്‍ നിന്നെന്ന് പോലിസ്

സല്‍മാന്‍ ഖാനെ ആക്രമിച്ച ശേഷം കന്യാകുമാരിയില്‍ കൂടാനായിരുന്നു സംഘത്തിന്റെ തീരുമാനം.

സല്‍മാന്‍ ഖാനെ കൊല്ലാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍ തോക്കുകള്‍ പാകിസ്താനില്‍ നിന്നെന്ന് പോലിസ്
X

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊല്ലാന്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ സ്വീകരിച്ചിരുന്നതായി പോലിസ്. മഹാരാഷ്ട്രയിലെ പനവേലിലെ സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ വെച്ച് കൊല്ലാനായിരുന്നു നീക്കം. അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92 റൈഫിളുകളും സിഗാന പിസ്റ്റളുമാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് കൊലനടത്താന്‍ ഫാംഹൗസിന് സമീപമെത്തിയതെന്ന് പോലിസ് പറയുന്നു.

ആസൂത്രണത്തിന്റെ ഭാഗമായി സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയും പനവേലിലെ ഫാംഹൗസും ഗുഡ്ഗാവ് ഫിലിം സിറ്റിയും നിരീക്ഷിക്കാന്‍ 70ഓളം പേരെ ഏര്‍പ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പോലിസിന് ലഭിച്ചത്.

വ്യാഴാഴ്ച്ച ഹരിയാനയിലെ പാനിപത്തില്‍ നിന്നും അറസ്റ്റിലായ സുഖ എന്നയാളാണ് അഞ്ചംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്.ബുള്ളറ്റ് പ്രൂഫ് കാറുകളും മറ്റും സല്‍മാന്‍ ഖാന്‍ ഉപയോഗിക്കുന്നതിനാല്‍ ശക്തിയേറിയ തോക്കുകള്‍ വേണമെന്നാണ് കൊലയാളി സംഘം സുഖയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പാകിസ്താനിലെ ആയുധ വ്യാപാരിയായ ദോഗര്‍ എന്നയാളുമായി സുഖ വീഡിയോ കോളില്‍ സംസാരിച്ചു. തോക്കുകള്‍ നല്‍കാമെന്ന് ദോഗര്‍ സമ്മതിച്ചു. തോക്കുകള്‍ ഇന്ത്യയില്‍ എത്തിയെങ്കിലും കൊല നടത്താന്‍ സാധിച്ചില്ല.

കാനഡയിലുള്ള ഗുണ്ടാ നേതാവായ ഗോള്‍ഡി ബ്രാറില്‍ നിന്നും ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനായ അനമോല്‍ ബിഷ്‌ണോയിയില്‍ നിന്നും കൃത്യസമയത്ത് അനുമതി ലഭിക്കാതിരുന്നതാണ് കാരണം. സല്‍മാന്‍ ഖാനെ ആക്രമിച്ച ശേഷം കന്യാകുമാരിയില്‍ കൂടാനായിരുന്നു സംഘത്തിന്റെ തീരുമാനം. ഇന്ത്യന്‍ പോലിസിന് എത്താന്‍ കഴിയാത്ത ശ്രീലങ്കയില്‍ ഒളിവിലിരിക്കാനും സംഘം തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it