- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കംബോഡിയയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; 10 മരണം, 30 പേര്‍ക്ക് പരിക്ക് (വീഡിയോ)
ബാംഗോക്ക്: തായ്‌ലന്‍ഡ് അതിര്‍ത്തിക്ക് സമീപം കംബോഡിയയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ 10 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കംബോഡിയയിലെ പോയ്‌പെറ്റിലുള്ള ഗ്രാന്‍ഡ് ഡയമണ്ട് സിറ്റി ഹോട്ടല്‍ കാസിനോയില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11:30 യോടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് വളരെ വേഗം മുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
ที่นั่น..#ปอยเปต
— ตะละแม่บุษบง (@MY_1428_V2) December 28, 2022
23:10น. เหตุไฟไหม้
ในส่วนห้องครัวชั้นล่างของ Grand Diamond City Casino &Resort น่าจะไฟฟ้าลัดวงจร ลามถึงชั้นบน เกิดกลุ่มควันไฟชั้นบน นักพนันหนีตายกันอลหม่าน บางคนยังติดอยู่ชั้นบน สำลักควันกัน ขอความช่วยเหลืออยู่ ขอให้ปลอดภัยทุกๆคน #กัมพูชา#โหนกระแส pic.twitter.com/Cg76a96Zo1
തീ പടരുന്നതിനിടെ ആളുകള്‍ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തായ്‌ലന്‍ഡില്‍നിന്ന് ഫയര്‍ ട്രക്കുകളെത്തിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ തായ്‌ലന്‍ഡിലെ സാ കെയോ പ്രവിശ്യയിലെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. തായ്കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നിരവധി കാസിനോ ഹോട്ടലുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് ഡയമണ്ട് സിറ്റി. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് തായ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES
ഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMT