- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സിഎസ്‌ഐ സഭയുടെ സമ്മേളന വാര്‍ത്ത മാധ്യമങ്ങള്‍ മുക്കി; അധികൃതര്‍ കണ്ണടച്ചു
സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി, നിരവധി പേരില്‍ വൈറസ് വിതറി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്‌ഐ) സഭയിലെ വൈദികര്‍ മൂന്നാറില്‍ സമ്മേളനം നടത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ സംഘടിതമായി മുക്കി. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് നടന്നത്. സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ മൂന്നാറില്‍ സംഗമിച്ചത്. സിഎസ്‌ഐ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത വൈദികരില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ രണ്ടു പേര്‍ പേര്‍ മരിച്ചതായും നിരവധി പേരുടെ നില ഗുരുതരമാണെന്നും 'ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രം ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
കേരളത്തിലെ ഒരു പത്ര, ദൃശ്യ മാധ്യമവും സിഎസ്‌ഐ സഭാ വൈദികരുടെ ഗുരുതര കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം വാര്‍ത്തയാക്കിയില്ല. മാധ്യമങ്ങളുടെ ഈ സമീപനത്തിനെതിരേ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങിന്റെ പേരില്‍ മതപരമായ വിഭാഗീയതയോടെ കൊവിഡ് വ്യാപനത്തെ സമീപിച്ച മലയാള മാധ്യമങ്ങളാണ് കണ്‍മുന്നില്‍ നടന്ന സിഎസ്‌ഐ സഭയുടെ 'കൊവിഡ് വ്യാപന' സമ്മേളനം കണ്ടില്ലെന്ന് നടിച്ചത്. ദുരന്തനിവാരണ നിയമങ്ങള്‍ ലംഘിച്ച ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭ നേതൃത്വത്തിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യവും ശക്തമാണ്.
സഭയുടെ നിയമ വിരുദ്ധമായ നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി വി പി ജോയിക്ക് പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് ഇന്ത്യന്‍ എക്‌സ് പ്രസ് വാര്‍ത്തയില്‍ പറയുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചുള്ള പേടി കാരണമാണ് ഭരണ-പ്രതിപക്ഷങ്ങള്‍ ഈ കൂട്ടക്കൊലപാതക ശ്രമത്തെക്കുറിച്ച് മിണ്ടാതിരുന്നതെന്ന് മാധ്യമ പ്രവത്തകന്‍ റോയ് മാത്യു പറഞ്ഞു. ഈ നെറികേട് മൂടിവച്ച മാധ്യമങ്ങളെ ചാട്ടവാറിനടിക്കണമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
100 CSI priests contract covid after Munnar retreat, two die
RELATED STORIES
വയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി
15 Jan 2025 11:34 AM GMT