Big stories

24 മണിക്കൂറിനിടെ രാജ്യത്ത് 2,51,209 പേര്‍ക്ക് കൊവിഡ്; 627 മരണം

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 2,51,209 പേര്‍ക്ക് കൊവിഡ്; 627 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം വ്യാപിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട്ട് ചെയ്ത ടിപിആര്‍ നിരക്കില്‍ നേരിയ കുറവ്. 2,51,209 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 21,05,611 രോഗികളാണ് ചികില്‍സയിലുള്ളത്. ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 16.1 ആയിരുന്നു. അതേസമയം, രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

407 ജില്ലകളില്‍ ടിപിആര്‍ 10ന് മുകളിലാണ്. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാന്‍ നടപടി സ്വീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കൊവിഡ് സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക്, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവയും കേന്ദ്രമന്ത്രി വിലയിരുത്തും.

Next Story

RELATED STORIES

Share it