- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി മുസ് ലിം വിരുദ്ധ കലാപത്തില്‍ ആകെ 1,829 അറസ്റ്റ്; 755 എഫ്‌ഐആറുകളില്‍ 353 കേസുകളില്‍ കുറ്റപത്രം നല്‍കി
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ അക്രമമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാംപം വിതച്ചത്. 54 പേര്‍ കൊല്ലപ്പെടുകയും നിരവധി മുസ് ലിം വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തില്‍ ഇതുവരെ 1829 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. 755 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 353 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ഡല്‍ഹി പോലിസ് നല്‍കിയ വിവരങ്ങള്‍ ഉദ്ധരിച്ച് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നല്‍കി. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയിലെ കലാപവുമായി ബന്ധപ്പെട്ട് 755 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 62 ഗുരുതരമായ കേസുകള്‍ ക്രൈംബ്രാഞ്ചിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍(എസ്‌ഐടി) ആണ് അന്വേഷിക്കുന്നത്. ക്രിമിനല്‍ ഗൂഢാലാചന കേസ് സ്‌പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്. ബാക്കി 692 കേസുകള്‍ നോര്‍ത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് പോലിസാണ് അന്വേഷിക്കുന്നതെന്നും രേഖാമൂലം മറുപടി നല്‍കി.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനു ചില രാഷ്ട്രീയ നേതാക്കളെ കുറിച്ച് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് എല്ലാ കേസുകളിലും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലും ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുമാണ് അന്വേഷണം നടക്കുന്നതെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കു നേരെ ഹിന്ദുത്വര്‍ നടത്തിയ അക്രമമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാംപം വിതച്ചത്. 54 പേര്‍ കൊല്ലപ്പെടുകയും നിരവധി മുസ് ലിം വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ പ്രകോപന പ്രസംഗങ്ങളാണ് ഹിന്ദുത്വ കലാപത്തിനു പ്രേരണയായതെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
755 FIRs, 1,829 arrests, 353 cases chargesheeted in Delhi violence: MHA in Rajya Sabha
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT