- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ് ബന്ധമാരോപിച്ച് മുഹമ്മദ് അഅ്‌സമിനെ തടവിലിട്ടത് ആറുമാസം; ഒടുവില്‍ തെളിവില്ലെന്ന് എന്‍ഐഎയുടെ മലക്കംമറിച്ചില്‍
ഐഎസ് ബന്ധമാരോപിച്ച് ഡിസംബര്‍ 26ന് എന്‍ഐഎ അറസ്റ്റുചെയ്ത മുഹമ്മദ് അഅ്‌സം ആറുമാസവും ആറ് ദിവസവും തടങ്കലില്‍ കഴിഞ്ഞശേഷമാണ് മോചിതനാവുന്നത്. ഐഎസ്സിന്റെ പ്രവര്‍ത്തകനെന്നും കൊടുംകുറ്റവാളിയെന്നും മുദ്രകുത്തിയ എന്‍ഐഎ തന്നെ ഒടുവില്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതിയില്‍ മലക്കംമറിയുകയായിരുന്നു.
ന്യൂഡല്‍ഹി: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ മുഹമ്മദ് അഹ്‌സം എന്ന യുവാവിന് അനുഭവിക്കേണ്ടിവന്നത് ജയില്‍വാസവും കൊടിയ പീഡനങ്ങളും. ഐഎസ് ബന്ധമാരോപിച്ച് ഡിസംബര്‍ 26ന് എന്‍ഐഎ അറസ്റ്റുചെയ്ത മുഹമ്മദ് അഹ്‌സം ആറുമാസവും ആറ് ദിവസവും തടങ്കലില്‍ കഴിഞ്ഞശേഷമാണ് മോചിതനാവുന്നത്. ഐഎസ്സിന്റെ പ്രവര്‍ത്തകനെന്നും കൊടുംകുറ്റവാളിയെന്നും മുദ്രകുത്തിയ എന്‍ഐഎ തന്നെ ഒടുവില്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതിയില്‍ മലക്കംമറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് 35കാരനായ മുഹമ്മദ് അഅ്‌സമിനും മറ്റ് മൂന്നുപേര്‍ക്കും പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫര്‍ബാദ്, സീലാംപൂര്‍, ചൗഹാന്‍ ബങ്കര്‍ മേഖലകളില്‍ തിരച്ചില്‍ നടത്തിയാണ് മുഹമ്മദ് അഅ്‌സം അടക്കം അഞ്ചുപേരെ എന്‍ഐഎ അറസ്റ്റുചെയ്തത്. യുപിയിലെ ലഖ്‌നോ, മീററ്റ്, ഹാപൂര്‍ തുടങ്ങിയ 11 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒമ്പതുപേരെയും അന്നേദിവസം എന്‍ഐഎ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ഐഎസ് ബന്ധമുള്ള ഹര്‍കത്തുല്‍ ഹര്‍ബെ ഇസ്‌ലാം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്നായിരുന്നു എന്‍ഐഎ അറിയിച്ചത്. 12 പിസ്റ്റളുകള്‍, 168 വിവിധ തരത്തിലുള്ള യുദ്ധോപകരണങ്ങള്‍, മിസൈല്‍ ലോഞ്ചര്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍, 98 മൊബൈല്‍ ഫോണുകള്‍, 25 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍, ഐഇഡി നിര്‍മാണത്തിനായി 120 അലാറം ക്ലോക്കുകള്‍, തീവ്രസ്വഭാവമുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ഇവരില്‍നിന്ന് കണ്ടെടുത്തതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
ഐഎസ്സിന്റെ ഇന്ത്യന്‍ പതിപ്പ് സ്ഥാപിച്ച് ഇന്ത്യാ സര്‍ക്കാരിനെതിരേ ജിഹാദ് ചെയ്യുന്നതിന് ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കഴിഞ്ഞമാസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ബോധിപ്പിച്ചത്. എന്നാല്‍, ചൊവ്വാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നപ്പോള്‍ മുഹമ്മദ് അഅ്‌സം, സെയ്ദ് മാലിക് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ വ്യക്തമായ തെളിവില്ലെന്നും കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തതുമില്ല. ഇതോടെയാണ് നാലുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന അതീവസുരക്ഷയുള്ള നാലാം നമ്പര്‍ സെല്ലിലാണ് ആറുമാസം തന്നെ തടവിലിട്ടിരുന്നതെന്ന് അഅ്‌സം പറയുന്നു.
ജയില്‍ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഓരോ ദിവസവും. അവരുടെ തന്നോടുള്ള പെരുമാറ്റവും മോശമായിരുന്നു. അതൊന്നും താനിപ്പോള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നല്ല ജീവിതം ആറുമാസങ്ങള്‍ക്കു മുമ്പുതന്നെ അവസാനിച്ചു. എന്നെ സംബന്ധിച്ച് ജയിലില്‍ കഴിഞ്ഞ ആറുമാസമെന്നത് ദീര്‍ഘമായ കാലയളവാണ്. ഞാന്‍ ജീവിതത്തില്‍ വ്യക്തിപരമായും സാമൂഹ്യമായും നേടിയെടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് താനിപ്പോള്‍. ആറുവയസ്സായ മകള്‍ എന്നും ബാപ്പയെ ചോദിക്കും. വലിയൊരു മരുന്നു ഫാക്ടറിയില്‍ ജോലിക്കുപോയതാണെന്ന് കള്ളം പറഞ്ഞാണ് അവളെ ബന്ധുക്കള്‍ സമാധാനിപ്പിച്ചത്.
തിഹാര്‍ ജയിലില്‍ അവള്‍ എന്നെ കാണാന്‍ വരുമ്പോള്‍ അത് താന്‍ ജോലിചെയ്യുന്ന ഫാക്ടറിയാണെന്നും അവള്‍ ധരിച്ചു. എല്ലാസമയത്തും താന്‍ കൂടിവേണമെന്നാണ് അവളുടെ ആഗ്രഹം. ഉടന്‍ മടങ്ങിവരുമെന്ന് പറഞ്ഞാണ് അവളെ ഞാന്‍ സമാധാനിപ്പിച്ചിരുന്നത്- ചൗഹാന്‍ ബങ്കറില്‍ മെഡിക്കല്‍ഷോപ് നടത്തുന്ന മുഹമ്മദ് അഅ്‌സം പറയുന്നു. എന്‍ഐഎ അറസ്റ്റുചെയ്തവര്‍ മുഹമ്മദ് അഅ്‌സമിന്റെ മെഡിക്കല്‍ ഷോപ്പില്‍ മരുന്നുവാങ്ങാനെത്തിയെന്നതിന്റെ പേരിലാണ് വീട്ടില്‍ തിരച്ചില്‍ നടത്തുന്നതും അറസ്റ്റുചെയ്യുന്നതും.
പോലിസ് വീടിന്റെ മുക്കും മൂലയും തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ലെന്ന് അഅ്‌സമിന്റെ പിതാവ് സെയ്ദ് അഹമ്മദ് പറഞ്ഞു. ചോദ്യംചെയ്ത് രണ്ടുമണിക്കൂര്‍ കഴിഞ്ഞ് വിട്ടയക്കാമെന്നായിരുന്നു മകനെ പിടിച്ചുകൊണ്ടുപോവുമ്പോള്‍ പോലിസുകാര്‍ പറഞ്ഞത്. മകനെ വീട്ടിലേക്ക് മടങ്ങിയെത്താന്‍ ആറുമാസം വേണ്ടിവരുമെന്ന് ഒരിക്കലും തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് പിതാവ് പറയുന്നു. സെയ്ദ് അഹമ്മദിന്റെ ആറ് മക്കളില്‍ ഏറ്റവും ഇളയ മകനാണ് മുഹമ്മദ് അഅ്‌സം.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT