- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിദ്വാറിലും ഡല്‍ഹിയിലും മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാക്കളെ അറസ്റ്റ് ചെയ്യുക: ഇല്യാസ് മുഹമ്മദ് തുംബെ
2014ല്‍ കേന്ദ്രത്തില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ഡിഎയുടെ ആധികാരാരോഹണത്തോടെ രാജ്യത്തെ സാമുദായിക സന്തുലിതാവസ്ഥയും ഐക്യവും പാടെ തകര്‍ന്നു. ഇല്യാസ് തുംബെ പറഞ്ഞു
കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ധര്‍മ്മ സന്‍സദിലും ഡല്‍ഹിയില്‍ നടന്ന ഹിന്ദു യുവവാഹിനി സമ്മേളനത്തിലും തീവ്ര വലതുപക്ഷ ഹിന്ദുത്വ ഘടകങ്ങളുടെ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യ ആഹ്വാനത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ, ശക്തമായി അപലപിച്ചു; മതത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യ ഒരു മതരാഷ്ട്രമല്ല. ഇന്ത്യയെന്നാല്‍ മതപരവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങളിലൂടെയും കൊലകളിലൂടെയും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നിരന്തര ശ്രമങ്ങള്‍നടക്കുകയാണ്. 2014 വരെ താരതമ്യേന സൗഹാര്‍ദ്ദപരമായ സാമൂഹിക അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്. തീവ്ര വലതുപക്ഷ ഹിന്ദുത്വ അക്രമികള്‍ അസംഖ്യം മുസ്‌ലിംകളെ കൊന്നൊടുക്കുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. നിരവധി വര്‍ഗീയ ആക്രമണങ്ങള്‍ അവിടെ അരങ്ങേറി. പക്ഷേ, ഇതുപോലെ പൊതുവോദികളില്‍ പരസ്യമായി വംശഹത്യയ്‌ക്കോ കലാപത്തിനോ ആഹ്വാനം ചെയ്യാന്‍ അവര്‍ ധൈര്യപ്പെട്ടിരിന്നില്ല.
രാജ്യത്തെ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ണ വിജയമായില്ലെങ്കിലും കലാപം നിയന്ത്രിക്കാനും കുറ്റവാളികളെ ഒരു പരിധി വരെ പിടികൂടാനും കഴിഞ്ഞിരുന്നു. എന്നാല്‍ 2014ല്‍ കേന്ദ്രത്തില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എന്‍ഡിഎയുടെ ആധികാരാരോഹണത്തോടെ രാജ്യത്തെ സാമുദായിക സന്തുലിതാവസ്ഥയും ഐക്യവും പാടെ തകര്‍ന്നു. ഇല്യാസ് തുംബെ പറഞ്ഞു.
വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍ എന്ന് പറയാവുന്ന എല്ലാവരെയും കേന്ദ്രത്തിലും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആര്‍എസ്എസ് സര്‍ക്കാര്‍ തെരുവില്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കോ ദലിതുകള്‍ക്കോ എതിരായോ രാമന്റെ പേരിലോ ആണെങ്കില്‍ കാവി വസ്ത്രം ധരിച്ച ഏത് ഗുണ്ടയ്ക്കും എന്തും ചെയ്യാമെന്ന് അവസ്തയാണ്. രാജ്യത്ത് സമാധാനം ഉറപ്പാക്കാനോ ക്രമസമാധാനം നിലനിര്‍ത്താനോ സംഘി സര്‍ക്കാരുകള്‍ മെനക്കെടുന്നില്ല.
രാജ്യത്ത് മുസ്‌ലിംകളെ വംശഹത്യ നടത്താന്‍ പച്ചക്കും പര്യസ്യമായും ആഹ്വാനം ചെയ്യാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് നിലവിലെ ഹിന്ദുത്വ സര്‍ക്കാറുകളാണ്. തങ്ങളുടെ ആഹ്വാനം നടപ്പിലാക്കിയാലും നിയമനടപടി നേരിടേണ്ടിവരില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. രാജ്യത്ത് വിദ്വേഷ പ്രചാരകര്‍ മനപൂര്‍വം നടത്തിയ വര്‍ഗീയ ധ്രുവീകരണം അതിന്റെ പരമാവധിയിലെത്തിയിരിക്കുന്നു.
അധികാരികളുടെ അനുവാദത്തോടെയും അറിവോടെയും സംഘടിപ്പിച്ച പരിപാടിയാണിതെന്ന് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തങ്ങളുടെ സമ്മേളനത്തെക്കുറിച്ച് പറയുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ സേനയുടെ പ്രസിഡന്റ് സ്വാമി പ്രബോധാനന്ദ ഗിരിയുടെ പ്രസ്താവന '...ഓരോ ഹിന്ദുവും ആയുധമെടുക്കണം, നമ്മള്‍ ഈ ശുചീകരണ യജ്ഞം (സഫായി അഭിയാന്‍) നടത്തണം' എന്ന പ്രസ്താവന നിയമവിരുദ്ധമായ കലാപാഹ്വാനവും ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയുമാണ്. ഇതിനെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഈ കലാപാഹ്വാനത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. ഇല്യാസ് തുംബെ ആരോപിച്ചു.
ഹരിദ്വാറിലെ സമ്മേളനത്തിന് സമാന്തരമായി, ഡല്‍ഹിയില്‍, തീവ്രഹിന്ദുത്വ ഗ്രൂപ്പായ യുവവാഹിനിയുടെ മറ്റൊരു സമ്മേളനത്തില്‍, യോഗി ആദിത്യനാഥിന്റെ വലംകയ്യായ സുരേഷ് ചവാന്‍കെ ഇന്ത്യയെ ഒരു 'ഹിന്ദു രാഷ്ട്രമാക്കാന്‍' 'ആവശ്യമെങ്കില്‍ പോരാടുക, മരിക്കുക, കൊല്ലുക' എന്ന് ആഹ്വാനം ചെയ്തു. ഈ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വര്‍ഗീയ വിഷം വമിപ്പിച്ച ഈ രണ്ട് സമ്മേളനങ്ങളും പ്രസ്താവനകളും പ്രതിജ്ഞകളുമെല്ലാം ചില ദുസ്സൂചനകള്‍ നല്‍കുന്നുണ്ട്. വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികള്‍ രാജ്യത്തിന്റെ ഐക്യവും സമാധാനാന്തരീക്ഷവും തകര്‍ത്ത് വംശീയ ഉന്മൂലനം നടപ്പാക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഹിന്ദുത്വ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ തീവ്രവാദികളുടെ ഇത്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക പരിഹാരം ശക്തമായ ജനകീയ പ്രതിരോധമാണ്. ഈ വര്‍ഗീയവാദികളെ കടിഞ്ഞാണിട്ടാല്‍ മാത്രമേ സമാധാനവും ഐക്യവും നിലനില്‍ക്കൂ. ഹിന്ദുത്വ തീവ്രവാദികളെ ജനകീയ പ്രതിരോധത്തിലൂടെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ ജനാധിപത്യ, മതേതര ജനത കൈകോര്‍ക്കണമെന്ന് ഇല്യാസ് തുംബെ അഭ്യര്‍ഥിച്ചു.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT