Big stories

പിണറായിയുടെ ഉറപ്പ് പാഴ് വാക്ക്; പൗരത്വ സമര കേസുകളില്‍ അറസ്റ്റ് വാറന്റ്

കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാല്‍ പൗരത്വ വിവേചനത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത 23 പേര്‍ ഇന്ന് മാനന്തവാടി കോടതിയില്‍ നിന്ന് ജാമ്യമെടുത്തു.

പിണറായിയുടെ ഉറപ്പ് പാഴ് വാക്ക്;  പൗരത്വ സമര കേസുകളില്‍ അറസ്റ്റ് വാറന്റ്
X

കല്‍പറ്റ: പൗരത്വ വിവേചനത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം കടലാസില്‍ മാത്രം. പൗരത്വ സമരവുമായി ബന്ധപ്പെട്ട ആക്രമണ സ്വഭാവമോ നാശ നഷ്ടങ്ങളോ ഇല്ലാത്ത കേസുകളിലും പോലിസും കോടതികളും നടപടികളിലേക്ക് നീങ്ങിത്തുടങ്ങി.

2020 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതി നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുത്ത വിവിധ രാഷ്ടീയ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ വയനാട്ടിലടക്കം കോടതികള്‍ അറസ്റ്റു വാറണ്ടുകള്‍ പുറപ്പെടുവിച്ച് തുടങ്ങി.

പൗരത്വ സമര കേസുകള്‍ പിന്‍വലിച്ചുവെന്ന മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ, പോലിസ്, കോടതി നടപടികള്‍. 2020 ഡിസംബറില്‍ പൗരത്വ കേസുകളില്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് രണ്ട് നിലനിന്നുള്ള അറസ്റ്റ് വാറണ്ടാണു പുറത്തു വന്നത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനാല്‍ പൗരത്വ വിവേചനത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്ത 23 പേര്‍ ഇന്ന് മാനന്തവാടി കോടതിയില്‍ നിന്ന് ജാമ്യമെടുത്തു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് തട്ടാന്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫും നടത്തിയ വഞ്ചനാപരമായ പ്രസ്ഥാവനയാണിതെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആത്മാര്‍ഥമെങ്കില്‍ പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണം. മാനന്തവാടിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൗരത്വ ഭേദഗതിക്കെതിരായ സംയുക്ത സമിതി നേതാക്കളായ സെയ്തു കുടുവ, ടി നാസര്‍, പി പി ഷാന്റോലാല്‍,ഷമീര്‍ എം എ, സമദ് പിലാക്കാവ് പങ്കെടുത്തു.

Next Story

RELATED STORIES

Share it