Big stories

അസം: ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ടോണിക് വോട്ടിങ് മെഷീന്‍

അസം: ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ടോണിക് വോട്ടിങ് മെഷീന്‍
X

ഗുവഹത്തി: രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അസമിലെ ബിജെപി എംഎല്‍എയുടെ കാറില്‍ നിന്ന് ഇലക്ടോണിക് വോട്ടിങ് മെഷീന്‍ കണ്ടെത്തി. പത്താര്‍കണ്ഡി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നാണ് ഇലക്ടോണിക് വോട്ടിങ് മെഷീന്‍ കണ്ടെത്തിയത്.

അസമിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അതാനു ഭൂയാന്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. പത്താര്‍കണ്ഡില്‍ സ്ഥിതിഗതികള്‍ അപകടകരമാണെന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഇവിഎം കണ്ടെടുത്ത വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിയങ്കാ ഗാന്ധി വന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഇവിഎം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഗൗരവമായി പുനരാലോചിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇത്തരം കണ്ടെത്തലുകള്‍ പുറത്തെത്തിക്കുന്നവരെ ബിജെപി കരിവാരിത്തേക്കുകയാണെന്നും അവര്‍ക്ക് പരാജയഭീതയാണെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

'ഓരോ തവണയും സ്വകാര്യവാഹനങ്ങളില്‍ ഇവിഎം കൊണ്ടുപോകുന്ന വീഡിയോ കാണുമ്പോളും അതിലൊക്കെ ചില കാര്യങ്ങള്‍ പൊതുവായി ഉണ്ടാകാറുണ്ട്; 1. ആ വാഹനങ്ങള്‍ സാധാരണയായി ബിജെപി സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ കൂട്ടാളികളുടേതോ ആണ്. 2. വീഡിയോകള്‍ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു 3. വീഡിയോകള്‍ പുറത്തുവിട്ടവരെ പരാജയഭീതിയുള്ളവരെന്ന് ആക്ഷേപിക്കുന്നു.''- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇത്തരം നിരവധി സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നുണ്ടെന്നും പക്ഷേ, അതിലൊന്നും ആവശ്യമായ നടപടികള്‍ ഉണ്ടാവാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it