- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാമിഅ സംഘര്‍ഷം: 45ഓളം വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസിന്റെ ലൈംഗികാതിക്രമം
വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി: സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാലയില്‍ ഫെബ്രുവരി 10നു നടന്ന സമരത്തിനു നേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ 45 ഓളം വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതായി മൂന്നംഗ വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍(എന്‍എഫ്‌ഐഡബ്ല്യു) നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 15ഓളം വിദ്യാര്‍ഥിനികള്‍ക്കും 30ഓളം വിദ്യാര്‍ഥികള്‍ക്കും നേരെയാണ് പോലിസിന്റെ ലൈംഗികാതിക്രമം ഉണ്ടായത്. മാത്രമല്ല, പോലിസ് ആക്രമണത്തില്‍ രാസവാതകം ഉപയോഗിച്ചതായും സംഘം വ്യക്തമാക്കി. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എന്‍എഫ്ഐഡബ്ല്യു പ്രസിഡന്റുമായ അരുണാ റോയ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
പോലിസിന്റെ കുറ്റകൃത്യങ്ങളുടെ ഗുരുതര സ്വഭാവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പോലിസ് ക്രൂരതയ്ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അക്രമവും അഭൂതപൂര്‍വമാണെന്ന് അവര്‍ പറഞ്ഞു. ജെഎന്‍യു, ജാമിഅ കാംപസുകളില്‍ പോലിസ് നടത്തിയതിനു സമാനമായ രീതിയില്‍ നെയിം പ്ലേറ്റുകളോ ബാഡ്ജുകളോ ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു അതിക്രമം നടത്തിയത്. ആക്രമണകാരികളില്‍ ചിലര്‍ ജീന്‍സ്, പോലിസിന്റേതല്ലാത്ത ഹെല്‍മെറ്റ്, സിവിലിയന്‍ വസ്ത്രങ്ങള്‍ എന്നിവയാണ് ധരിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. ജാമിഅയില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ക്രൂരതകള്‍ ഇതിനുമുമ്പ് നടന്നിട്ടില്ലാത്തതാണെന്നു സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന വിധത്തിലാണ് മനുഷ്യത്വരഹിതമായ രീതിയിലുള്ള ആക്രമണം നടത്തിയത്.
പുരുഷ പോലിസുകാര്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും സ്തനങ്ങളില്‍ കുത്തുകയും മറ്റും ചെയ്തു. ചെരുപ്പ് കൊണ്ട് അടിച്ചു. യോനിയില്‍ ബാറ്റണ്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു. കുറഞ്ഞത് 15 സ്ത്രീകളെയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ അതിക്രമം നടത്തി. ഇതുകാരണം യോനിയില്‍ പരിക്കേറ്റവര്‍ വരെയുണ്ടെന്ന് ചില സ്ത്രീകളോട് സംസാരിച്ചപ്പോള്‍ പറഞ്ഞതായും റിപോര്‍ട്ടിലുണ്ട്. ആക്രമണം കാരണമുണ്ടായ വേദനയും പഴുപ്പും രക്തവും കാരണം ആഴ്ചകളോളം ചികില്‍സയിലായിരുന്നു. 16 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായി. ഇവരില്‍ പലരും ഇപ്പോഴും ഗുരുതരമായ ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്. മുമ്പ് പ്രസവത്തിനായി സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയ ഒരു സ്ത്രീ പോലിസുകാരോട് മര്‍ദ്ദനം നിര്‍ത്താന്‍ അപേക്ഷിച്ചെങ്കിലും തുടര്‍ന്നുകൊണ്ടേയിരുന്നു. പുരുഷന്മാര്‍ക്കെതിരായ ലൈംഗികാതിക്രമവും ഇതുപോലെ കഠിനമായിരുന്നു. ഞരമ്പിലും മലാശയത്തിലുമുള്ള ആക്രമണം ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമായി. 30ഓളം ആണ്‍കുട്ടികളെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനിടെ ഏകദേശം 40 മിനിറ്റോളം ബസ്സില്‍ നിന്നു ക്രൂരമായി പീഡിപ്പിച്ചു.
പ്രതിഷേധക്കാര്‍ക്കു നേരെ രാസവാതകം ഉപയോഗിച്ചതിനാലാണ് ചില വിദ്യാര്‍ഥികള്‍ക്ക് ഓക്കാനം, തലവേദന, പേശിവേദന എന്നിവയുണ്ടായത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുവാണ് സ്‌പ്രേ ചെയ്തതെന്നു വ്യക്തമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പോലിസ് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി മുസ് ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
At least 45 Jamia students sexually assaulted by police on February 10 : Report
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT