Big stories

മോദി കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയത് 5.5 ലക്ഷം കോടിയുടെ ലോണ്‍

5,55,603 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങളാണ് 2014 ഏപ്രില്‍ മുതല്‍ ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

മോദി കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയത് 5.5 ലക്ഷം കോടിയുടെ ലോണ്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ ലോണുകള്‍ എഴുതിത്തള്ളിയത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ. 5,55,603 ലക്ഷം കോടിയുടെ കിട്ടാക്കടങ്ങളാണ് 2014 ഏപ്രില്‍ മുതല്‍ ബാങ്കുകള്‍ എഴുതിത്തള്ളിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് ലക്ഷം കോടിയുടെ ലോണുകളാണ് എഴുതിത്തള്ളിയത്. മൊത്തം എഴുതിത്തള്ളിയ ലോണുകളുടെ അഞ്ചില്‍ നാല് വരും ഇത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുന്നതിനിടെയാണിത്.

2016-17ല്‍ 1,08,374 കോടി രൂപയും 2016-17ല്‍ 161,328 രൂപയും എഴുതിത്തള്ളിയതായി റിസര്‍വ്വ് ബാങ്കിന്റെ രേഖകള്‍ പറയുന്നു. അതേ സമയം, ആരുടെ ലോണുകളാണ് ഇവയെന്നോ ഓരോ വ്യക്തിയുടെയും പേരിലുള്ള ലോണ്‍ എത്രയാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. അതേ സമയം, എഴുതിത്തള്ളലിന്റെ വലിയൊരു ഭാഗം സാങ്കേതികം മാത്രമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വാദം. സാ്മ്പത്തിക വര്‍ഷാവസാനം ബാലന്‍സ് ഷീറ്റ് ശരിയാക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ലോണുകള്‍ അവിടെ തന്നെ കിടക്കും. തിരിച്ചുപിടിക്കുന്നതിന് അനുസരിച്ച് അത് ബാങ്കുകളുടെ ലാഭനഷ്ട കണക്കിലേക്ക് വരുമെന്നും ആര്‍ബിഐ പറയുന്നു.

എഴുതിത്തള്ളിയവയില്‍ ബഹുഭൂരിഭാഗവും വന്‍കിട ബിസിനസുകാരുടേതാണെന്ന് ആള്‍ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറയുന്നു. പല കേസുകളിലും ഫണ്ടുകള്‍ വക മാറ്റുന്നതിന്റെ ഭാഗമായാണ് വമ്പന്‍മാര്‍ ലോണുകള്‍ തിരിച്ചടക്കാതിരിക്കുന്നത്. എന്നാല്‍, ബാങ്ക് ലോണ്‍ തിരിച്ചടക്കാതിരിക്കുന്നത് ഇപ്പോള്‍ സിവില്‍ കുറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍ബിഐയോ ബാങ്കിങ് മേഖലയോ കടം വാങ്ങിയവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ല. ലോണുകള്‍ എഴുതിത്തള്ളുന്നതിന് എതിരല്ലെന്നും എന്നാല്‍, പരിമിതമായ തോതിലും തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടും വേണം ചെയ്യാനെന്നും മുന്‍ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥാവര സ്വത്തുക്കള്‍ ഉള്ളയാളുടെ ലോണ്‍ ഒരിക്കലും എഴുതിത്തള്ളരുത്. വിജയ് മല്യയെപ്പോലുള്ളവരുടെയൊക്കെ ലോണുകള്‍ എങ്ങിനെയാണ് എഴുതിത്തള്ളുകയെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it