- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം-കോടിയേരി
എന്നാല്‍, ഇതുസംബന്ധിച്ച് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം: പാലത്തായി ബാലികാ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സംഭവം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പാടില്ലായിരുന്നു. കേസന്വേഷണ ഘട്ടത്തില്‍ പോലിസിനു വീഴ്ചയുണ്ടായോയെന്ന് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ പോക്‌സോ ഒഴിവാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ഒന്നും പറയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
Bail of Palathayi accused: Govt should look into serious issue: Kodiyeri
RELATED STORIES
ബിജെപി നേതാവ് അനില് ടൈഗര് മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTകരുനാഗപ്പള്ളിയില് യുവാവിനെ വീട്ടില്കയറി വെട്ടിക്കൊന്നു
27 March 2025 12:48 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്പോള് പിടികൂടി
27 March 2025 12:44 AM GMTമദ്യലഹരിയില് പരീക്ഷ എഴുതാനെത്തി വിദ്യാര്ഥി; ബാഗില് മദ്യക്കുപ്പിയും...
27 March 2025 12:37 AM GMTമുണ്ടക്കൈ-ചൂരല്മല പുനരധിവാസം: ടൗണ്ഷിപ്പിന് ഇന്ന് കല്ലിടും
27 March 2025 12:29 AM GMTഡി കോക്ക് അടിച്ചു കയറി; കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം
26 March 2025 5:52 PM GMT