Big stories

പീഡനക്കേസ്: ബിനോയ് കോടിയേരി മുംബൈ പോലിസിനു മുന്നില്‍ ഹാജരായി

ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ശേഷം ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു

പീഡനക്കേസ്: ബിനോയ് കോടിയേരി മുംബൈ പോലിസിനു മുന്നില്‍ ഹാജരായി
X

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുംബൈ പോലിസിനു മുന്നില്‍ ഹാജരായി. മുംബൈ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരായ ശേഷം ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. ബുധനാഴ്ച ബിനോയ് കോടിയേരിക്ക് മുംബൈ ദിന്‍ഡോഷി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ്, ഒളിവിലായിരുന്ന ബിനോയ് സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തത്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാവണം, കാല്‍ ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളായിരുന്നു കോടതി ഉന്നയിച്ചിരുന്നത്. കേസന്വേഷിക്കുന്ന ഓഷിവാര പോലിസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ ടെസ്റ്റിനുള്ള രക്ത സാംപിളുകള്‍ നല്‍കണമെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിരുന്നു.



Next Story

RELATED STORIES

Share it