Big stories

തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളി

തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളി
X

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളി. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം എ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ ഹരിദാസിന്റെ പത്രിക തള്ളിയതോടെ ബിജെപിക്ക് തലശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയായി. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇന്നലെ സ്വീകരിച്ചിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ തന്നെ ബിജെപിക്ക് ജില്ലയില്‍ എറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വി കെ സജീവന്‍ 22,125 വോട്ടുകള്‍ നേടിയിരുന്നു. 1957ല്‍ വി ആര്‍ കൃഷ്ണയ്യര്‍ മുതല്‍ 2016ല്‍ എ എന്‍ ശംസീര്‍ വരെ ഇടതു സ്ഥാനാര്‍ഥികള്‍ മാത്രമാണ് തലശ്ശേരി മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തിയത്. ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാര്‍ഥിത്വം തന്നെ തള്ളിയതോടെ നാണക്കേടായി. എല്‍ഡിഎഫിന് വേണ്ടി എ എന്‍ ഷംസീര്‍ രണ്ടാംതവണയും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മല്‍സരിക്കുന്നത്. അതേസമയം, നിയമപോരാട്ടം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് അറിയിച്ചു.

BJP candidate N Haridas' nomination was rejected In Thalassery

Next Story

RELATED STORIES

Share it