Big stories

യോഗിയുടെ റാലിക്കിടെ മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച് ബിജെപി അക്രമം(വീഡിയോ)

ബിജെപി മഹിളാ മോര്‍ച്ച മേധാവി വാനതി ശ്രീനിവാസന് വേണ്ടി പ്രചാരണത്തിനായാണ് യോഗി ആദിത്യനാഥ് കോയമ്പത്തൂരിലെത്തിയത്.

യോഗിയുടെ റാലിക്കിടെ മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച് ബിജെപി അക്രമം(വീഡിയോ)
X
കോയമ്പത്തൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തി. മുസ് ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ കടയ്ക്കു നേരെ കല്ലെറിഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെയാണ് ബിജെപി ബൈക്ക് റാലി നടത്തിയതെന്ന് കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി നിയോജകമണ്ഡലം റിട്ടേണ്‍ ഓഫിസറും പോലിസ് ഉദ്യോഗസ്ഥരും പറഞ്ഞു.

കോയമ്പത്തൂരിലെ മുസ് ലിം ആധിപത്യമുള്ള ഷോപ്പിങ് ഏരിയയായ ടൗണ്‍ഹാള്‍ പ്രദേശത്തിലൂടെ റാലി കടന്നുപോവുമ്പോള്‍, റാലിയുടെ ഭാഗമായ ബൈക്കുകളിലുള്ള ഏതാനും യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രദേശിക യുവാക്കളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. റാലി നടക്കുന്നതിനാല്‍ കടയടക്കണമെന്ന ആവശ്യം നിരസിച്ചതിനാല്‍ കടകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു.

அனைத்து கட்சிகாரனும் தான் பிரச்சாரம் பண்றான் எவனாவது இப்படி பொது அமைதியை நோண்டுறானா ?

யோகி வரான் னு கோவை டவுன்ஹால் பகுதியில் பாஜக கட்சிகாரர்களின் அட்டூழியம்! pic.twitter.com/JtWchlt6WQ

അനുമതിയില്ലാതെ റാലി നടത്തിയതിന് ഹിന്ദുത്വ സംഘടനയായ ഹിന്ദു മുന്നണിക്കെതിരേ കേസും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് ബിജെപിക്കെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യുമെന്ന് കോയമ്പത്തൂര്‍ സിറ്റി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിജെപി മഹിളാ മോര്‍ച്ച മേധാവി വാനതി ശ്രീനിവാസന് വേണ്ടി പ്രചാരണത്തിനായാണ് യോഗി ആദിത്യനാഥ് കോയമ്പത്തൂരിലെത്തിയത്. ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനായി നഗരത്തിന്റെ പല ഭാഗങ്ങളും കര്‍ശന സുരക്ഷയിലായിരുന്നു. അതേസമയം, വാനതി ശ്രീനിവാസന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിഴ കച്ചി(എന്‍ടികെ) സ്ഥാനാര്‍ത്ഥി അബ്ദുല്‍ വഹാബ് കോയമ്പത്തൂര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. മേഖലയില്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനാണ് ബൈക്ക് റാലിയിലൂടെ ശ്രമിച്ചതെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. 'മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോവുക' എന്ന മുദ്രാവാക്യം വിളിച്ചതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ജനക്കൂട്ടത്തെ സമാധാനിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന ബിജെപി കോയമ്പത്തൂരില്‍ ഭിന്നത സൃഷ്ടിക്കുന്നു. വാനതിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

BJP Goons Pelt Stones, Chant Communal Slogans In Muslim Area During Yogi Adityanath's Coimbatore Rally


Next Story

RELATED STORIES

Share it