- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില്‍ വിജയാഘോഷത്തിനിടെ ബിജെപിക്കാര്‍ മുസ് ലിം പള്ളി തകര്‍ത്തു(വീഡിയോ)
പള്ളിക്ക് അടുത്തെത്തിയപ്പോള്‍ കല്ലെറിഞ്ഞു. 'ജയ് ശ്രീ റാം' വിളിച്ച് കവാടങ്ങളും മൈക്കും തകര്‍ത്തു. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് തകര്‍ത്തത്.

പറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ മുസ് ലിം പള്ളി തകര്‍ത്തു. കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലെ പള്ളിയാണ് തകര്‍ത്തത്. പള്ളിക്കുള്ളില്‍ മഗ്‌രിബ് നമസ്‌കരിക്കുകയായിരുന്ന അഞ്ചുപേര്‍ക്ക് സാരമായി പരിക്കേറ്റു. മൂന്നുപേര്‍ക്ക് തലയ്ക്കും ഒരാള്‍ക്കു മൂക്കിനുമാണ് പരിക്ക്. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ത്ത സംഘം പള്ളിയിലെ വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയി. മൈക്കും രണ്ട് കവാടങ്ങളും തകര്‍ത്തിട്ടുണ്ട്.
ജാമുവയില്‍ 20-25 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. മറ്റു സമുദായത്തില്‍പെട്ട 500 ഓളം കുടുംബങ്ങളുണ്ട്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാമുവ ഉള്‍പ്പെടുന്ന ധാക്ക മണ്ഡലത്തില്‍ ബിജെപി നേതാവ് പവന്‍ കുമാര്‍ ജയ്സ്വാളാണ് വിജയിച്ചത്. ഇദ്ദേഹത്തിന്റെ വിജയാഘോഷത്തിനു വേണ്ടി 500 ഓളം പേരെത്തിയിരുന്നു. സംഘം മഗ്രിബ് നമസ്‌കാരത്തിനിടെ പള്ളിക്ക് കല്ലെറിയുകയായിരുന്നെന്ന് പള്ളി പരിപാലകന്‍ മസ്ഹര്‍ ആലം 'ദി വയറി'നോട് പറഞ്ഞു. പള്ളിക്ക് അടുത്തെത്തിയപ്പോള്‍ കല്ലെറിഞ്ഞു. 'ജയ് ശ്രീ റാം' വിളിച്ച് കവാടങ്ങളും മൈക്കും തകര്‍ത്തു. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് തകര്‍ത്തത്. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടന്‍ സ്ഥലം വിടണമെന്നും ആക്രോശിച്ചാണ് സംഘം ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വജയത്തിനു പിന്നാലെയുണ്ടായ ആക്രമത്തോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. എന്നാല്‍, അധികൃതര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും ആരെയും ആക്രമിക്കാന്‍ വിടില്ലെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ കിഴക്കന്‍ ചമ്പാരനിലെ ജാമുവ ഗ്രാമത്തിലെ പള്ളി തകര്‍ത്ത ബിജെപിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍
ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ധാക്ക പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അഭയ്കുമാര്‍ പറഞ്ഞു. ഐപിസി 145, 148, 153, 295, 307 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
BJP Supporters Vandalise Mosque in Bihar During Victory Procession
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയ വിദ്യാര്ഥിനി...
26 March 2025 4:04 PM GMTബുള്ഡോസര് രാജ് ഭരണഘടനയെ ബുള്ഡോസര് ഉപയോഗിച്ച് തകര്ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില് ഇഫ്താര് സംഗമം...
26 March 2025 3:21 PM GMT