Big stories

കാബൂള്‍ വിമാനത്താവളത്തിനു മുന്നില്‍ ബോംബ് സ്‌ഫോടനം; 13 മരണം

കാബൂളില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാബൂള്‍ വിമാനത്താവളത്തിനു മുന്നില്‍ ബോംബ് സ്‌ഫോടനം; 13 മരണം
X
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മൂന്നില്‍ അതിശക്തമായ ചാവേര്‍ ബോംബ് സ്‌ഫോടനം. കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ യുഎസ് സേനാംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


കാബൂളില്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.കാബൂളിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വ്യക്തമാക്കാത്ത 'സുരക്ഷാ ഭീഷണികള്‍' ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നല്‍കിയത്. ബോംബ് സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്‌ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. നിരവധി താലിബാന്‍ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.


Next Story

RELATED STORIES

Share it