- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമ ജന്‍മഭൂമി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന്; അയോധ്യയില്‍ ബുദ്ധ സന്യാസിമാരുടെ പ്രതിഷേധം
ഒരു മാസത്തിനകം രാമക്ഷേത്ര നിര്‍മാണം നിര്‍ത്തിവച്ച് ഖനനത്തിനു യുനെസ്‌കോയെ നിയോഗിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നു ആസാദ് ബൗധ് ധര്‍മ്മ സേന അംഗം പറഞ്ഞു
അയോധ്യ: രാമ ജന്‍മഭൂമി പരിസരം ബുദ്ധമതത്തിന് അവകാശപ്പെട്ട സ്ഥലമാണെന്നും പ്രദേശത്ത് യുനെസ്‌കോയുടെ നേതൃത്വത്തില്‍ ഖനനം നടത്തണമെന്നും ആവശ്യപ്പെട്ട് ബുദ്ധ സന്യാസിമാരുടെ ഉപവാസം. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിന് പുറത്താണ് ചൊവ്വാഴ്ച ബുദ്ധ സന്യാസിമാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. രാമജന്‍മഭൂമി സ്ഥലം ഉദ്ഖനനം നടത്തുന്നതിനിടെ കണ്ടെടുത്ത വസ്തുക്കള്‍ പരസ്യമാക്കണമെന്നും സന്യാസിമാര്‍ ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി സ്ഥലം നിരപ്പാക്കുന്നതിനിടെ ഒരു ശിവലിംഗം, ഏഴ് കരിങ്കല്‍ തൂണുകള്‍, ആറ് ചുവന്ന മണല്‍ തൂണുകള്‍, ഒരു 'പുഷ്പ കൊടുമുടി', നാല് ദേവന്‍മാരുടെയും ദേവതകളുടെയും തകര്‍ന്ന വിഗ്രഹങ്ങള്‍ എന്നിവ കണ്ടെടുത്തതായി ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. കണ്ടെടുത്ത വസ്തുക്കള്‍ ബുദ്ധമത സംസ്‌കാരത്തിന്റേതാണെന്നും ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ നേതൃത്വത്തില്‍ ഖനനം നടത്തണമെന്നുമാണ് ബുദ്ധ സന്യാസിമാരുടെ ആവശ്യം. ആയതിനാല്‍, രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും സന്യാസിമാര്‍ ആവശ്യപ്പെട്ടു. ബുദ്ധമത കേന്ദ്രവും പുരാതന നഗരവുമായ സാകേത നഗരം അയോധ്യയിലാണെന്നാണ് ബുദ്ധമത അനുയായികള്‍ വിശ്വസിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് അയോധ്യ ഭരണകൂടം വഴി രാഷ്ട്രപതി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ആസാദ് ബൗധ് ധര്‍മ്മ സേന അംഗം പറഞ്ഞു. 'ഒരു മാസത്തിനകം രാമക്ഷേത്ര നിര്‍മാണം നിര്‍ത്തിവച്ച് ഖനനത്തിനു യുനെസ്‌കോയെ നിയോഗിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധമത നേതാക്കളുടെ നിവേദനം ലഭിച്ചതായും ബന്ധപ്പെട്ടവര്‍ക്ക് അയക്കുമെന്നും ഫൈസാബാദ് സിറ്റി മജിസ്‌ട്രേറ്റ് എസ് പി സിങ് പറഞ്ഞു. ജില്ലാ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബുദ്ധസന്യാസിമാര്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ വിശ്വസിക്കുന്ന പുരാതന നഗരമായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണെന്നും ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും ദിവസങ്ങള്‍ക്കു മുമ്പ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി പറഞ്ഞിരുന്നു.
Buddhist monks protest in Ayodhya, demand UNESCO excavate Ram Janmabhoomi site
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT