- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബജറ്റ്-2019: 2022ഓടെ എല്ലാവര്‍ക്കും വീട്; റെയില്‍വേ വികസനത്തിന് പിപിപി
2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തിയെന്നും ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാവിലെ കൃത്യം 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. രാവിലെ 9.17ഓടെ ബജറ്റ് അവതരണത്തിനു മുമ്പായി നിര്‍മല സീതാരാമന്‍ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും ഉദ്യോഗസ്ഥര്‍ക്കൊപ്പം ധനമന്ത്രാലയത്തിലെത്തി. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി ഭവനിലെത്തി കണ്ടു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ബജറ്റ് ബ്രീഫ് കേയ്‌സില്‍ സൂക്ഷിക്കുന്നതിനു പകരം ചുവന്ന തുണിയില്‍ പൊതിഞ്ഞു കൈയില്‍ പിടിച്ചാണെത്തിയത്. ബ്രീഫ് കേയ്‌സ് ബ്രിട്ടീഷ് പാരമ്പര്യമാണെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരമാണെന്നും വിദേശ അടിമത്വത്തില്‍നിന്നുള്ള മോചനമാണ് ലക്ഷ്യമെന്നും സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം പറഞ്ഞു. തുടര്‍ന്ന് 10.35ഓടെ പാര്‍ലിമെന്റില്‍ കേന്ദ്രമന്ത്രിസഭാ യോഗം തുടങ്ങി 10 മിനിറ്റുകള്‍ക്കകം ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി. ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബജറ്റ് തുടങ്ങിയത്. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തിയെന്നും ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍:
* 2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. കര്‍ഷകര്‍ക്ക് വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും.
* റെയില്‍വേ വികസനം വേഗത്തിലാക്കാന്‍ പിപിപി പദ്ധതി
* വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടപ്പാക്കും.
* ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍
* വ്യോമയാന, മാധ്യമ, ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തും.
* 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി.
* മാതൃക വാടകനിയമം കൊണ്ടുവരും.
* ഇന്ത്യ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങിലേക്കും ലീസിങിലേക്കും കടക്കും
* ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്
* ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും
* സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍, വിദേശനിക്ഷേപം വര്‍ധിപ്പിക്കും
* ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കു പ്രോല്‍സാഹനം
* അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും
* ബഹിരാകാശ മേഖലയില്‍ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി രൂപീകരിക്കും. ഇതുവഴി ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവല്‍ക്കരിക്കും.
* സാമൂഹിക, സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം. സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം
* ജിഎസ്ടി റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടു സ്ഥാപനങ്ങള്‍ക്ക് രണ്ടു ശതമാനം പലിശയിളവ്.
* എല്ലാവര്‍ക്കും കുടിവെള്ളം
RELATED STORIES
ഇസ്രായേലുമായി പരോക്ഷ ചര്ച്ച നടത്തിയെന്ന് സിറിയന് പ്രസിഡന്റ്
8 May 2025 4:01 AM GMT'പേര്ഷ്യന് ഗള്ഫ്' എന്ന പേരുമാറ്റുന്ന കാര്യം പരിഗണിക്കുമെന്ന്...
8 May 2025 3:40 AM GMTഅക്കൗണ്ടില് 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപ ...
8 May 2025 3:12 AM GMTഗസയില് 'നരകത്തിന്റെ കവാടം' ഓപ്പറേഷന് നടത്തി ഹമാസ് (വീഡിയോ)
8 May 2025 2:49 AM GMTഇന്ത്യയുടെ വിമാനങ്ങള് വീഴ്ത്തിയതിന് തെളിവ് ''സോഷ്യല്...
8 May 2025 2:17 AM GMTമകന് അച്ഛനെ കുത്തിക്കൊന്നു
8 May 2025 2:15 AM GMT