Big stories

മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു

മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു
X

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാംതവണയും മോദിയ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതിന് നന്ദി പറഞ്ഞാണ് തുടങ്ങിയത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നും മന്ത്രി പറഞ്ഞു. തൊഴിലവസങ്ങള്‍ വര്‍ധിപ്പിക്കും. നാലു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ നൈപുണ്യനയം നടപ്പാക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കും. പ്രധാനമായും ഒമ്പത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്.


ആന്ധ്രപ്രദേശില്‍ തലസ്ഥാന നഗര വികസനത്തിന് ധനസഹായം. സംസ്ഥാനത്തിന് 15,000 കോടി

അടിസ്ഥാന സൗകര്യവികസനത്തിന് ബിഹാറിന് കൂടുതല്‍ ധനസഹായം

ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി

7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും

രാജ്യത്തെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും

ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി

തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും

തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കും

വികസനത്തിനായി സര്‍ക്കാര്‍ ദേശീയ സഹകരണ നയം കൊണ്ടുവരുംനിര്‍മല

അടുത്ത രണ്ടുവര്‍ഷത്തില്‍ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കും

വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ മേഖലയ്ക്കുവേണ്ടി 1.48 ലക്ഷം കോടി വകയിരുത്തി

Next Story

RELATED STORIES

Share it