Big stories

പാകിസ്താനില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; 30 മരണം; 15 പേര്‍ക്ക് പരിക്ക്

പാകിസ്താനില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; 30 മരണം; 15 പേര്‍ക്ക് പരിക്ക്
X

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പാസഞ്ചര്‍ ബസ്സും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കൊഹിസ്താന്‍ ജില്ലയിലെ കാരക്കോറം ഹൈവേയിലായിരുന്നു അപകടം നടന്നത്. ഗില്‍ജിത്തില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസ് പ്രവിശ്യയിലെ ഷിതിയാല്‍ മേഖലയില്‍ വരികയായിരുന്നു കാറുമായി കൂട്ടിയിടിച്ച് മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

വിവരമറിഞ്ഞ് പോലിസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്‌കരമായി. ഗില്‍ജിത്തില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്നു പാസഞ്ചര്‍ ബസ്. അപകടത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് ഡോ ആരിഫ് അല്‍വി അനുശോചനം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിലെ മരണത്തില്‍ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ബസ് അപകടത്തില്‍ ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ മുഖ്യമന്ത്രിയും ദു:ഖം രേഖപ്പെടുത്തി. അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാനും അവര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഖാലിദ് ഖുര്‍ഷിദ് ഭരണകൂടത്തിനും ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. മികച്ച ഏകോപനത്തിനും അടിയന്തര പ്രതികരണത്തിനുമായി പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ജനുവരി 29ന് പാകിസ്താനിലെ ബലൂചിസ്താനില്‍ ബസ് കൊക്കയില്‍ വീണ് 41 പേര്‍ മരിച്ചിരുന്നു. ബലൂചിസ്താനിലെ ലാസ്‌ബെല ജില്ലയിലാണ് സംഭവം.

Next Story

RELATED STORIES

Share it