Big stories

കശ്മീരി മുസ്‌ലിംങ്ങള്‍ക്കെതിരായ ആക്രമണ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസെടുത്തു

ടി 20 പാക്കിസ്താന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റണ്‍ദ്ദാവയുടെ വിവാദ പരാമര്‍ശം

കശ്മീരി മുസ്‌ലിംങ്ങള്‍ക്കെതിരായ ആക്രമണ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസെടുത്തു
X

ശ്രീനഗര്‍: കശ്മീരി മുസ്‌ലിംങ്ങള്‍ക്ക് എതിരെ ആക്രണണ നടത്താന്‍ അഹ്വനം ചെയ്ത ബിജെപി നേതാവിനെതിരേ ജമ്മുകശ്മീര്‍ പോലിസ് കേസ് എടുത്തു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് വിക്രം റണ്‍ദ്ദാവക്കെതിരെയാണ് ജമ്മുകശ്മീര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി 20 പാക്കിസ്താന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റണ്‍ദ്ദാവയുടെ വിവാദ പരാമര്‍ശം. അഭിഭാഷകനായ മുസാഫിര്‍ അലി ഷായുടെ പരാതിയിലാണ് ബാഹു ഫോര്‍ട്ട് പോലിസ് കേസ് എടുത്തിരിക്കുന്നത്.

സമൂഹിക മാധ്യമങ്ങളില്‍ വിക്രം റണ്‍ദ്ദാവയുടെ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ , 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇതുവരേ അറസ്റ്റ് ചെയ്തിട്ടില്ല. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. ഇന്ത്യ -പാകിസ്താന്‍ മത്സരത്തില്‍ പാക്ക് വിജയം ആഘോഷിച്ച കശ്മീരി മുസ്‌ലിംങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തതായിരുന്നു വിക്രം റണ്‍ദ്ദാവക്കെതിരെ ഉയര്ന്ന ആരോപണം. മുന്‍ എംഎല്‍എയും നിലവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമാണ് റണ്‍ദ്ദാവ. പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനുമായിരുന്നു റണ്‍ദാവേ ആവശ്യപ്പെട്ടത്. ജമ്മുവില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു റണ്‍ദ്ദാവ വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം സംഭവത്തില്‍ റെണ്‍ദ്ദാവക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. കശ്മീരികളെ മൊത്തത്തില്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് റണ്‍ദാവയുടെ മുസ്‌ലിം വിരുദ്ധതയാണ് വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it