Big stories

രണ്ടാം ഡോസെടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍

രണ്ടാം ഡോസെടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയില്‍
X

കരിപ്പൂര്‍: കൊവിഡ് കാരണം യാത്രാവിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് തിരിച്ചടിയാവുന്നു. പ്രവാസികള്‍ മടക്കയാത്രയ്ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധയായും സ്വീകരികണമെന്ന ചില വിദേശ രാഷ്ട്രങ്ങളുടെ തീരുമാനം വന്ന ശേഷം സംസ്ഥാനത്ത് പ്രവാസികള്‍ക്ക് മുന്‍ഗണന പ്രകാരം കൊവിഡ് വാക്‌സിന്‍ നല്‍കിയെങ്കിലും സര്‍ട്ടിഫിക്കറ്റിലെ അവ്യക്തതയാണ് ഇരുട്ടടിയാവുന്നത്. രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും പലര്‍ക്കും ലഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ നല്‍ക്കുന്ന സര്‍ട്ടിഫിക്കറ്റാണ്. ഇതാവട്ടെ

ചില വിദേശ രാജ്യങ്ങളില്‍ അംഗീകാരമില്ലാത്തതാണ്. വിദേശ രാഷ്ട്രങ്ങളില്‍ അംഗീകാരമുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സൈറ്റില്‍ നല്‍കുമ്പോള്‍ ഇവര്‍ രണ്ടാം ഡോസ് സ്വികരിച്ചില്ലെന്നുമാണ് കാണിക്കുന്നത്. അതേസമയം തന്നെ, 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വികരിച്ച ചില പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളിലെ വിത്യാസം തിരിച്ചറിയാതെ പലരും തങ്ങള്‍ക്ക് ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വച്ചു മടക്കയാത്രയ്ക്കു വേണ്ടി അപേക്ഷിച്ചപ്പോഴാണ് തങ്ങള്‍ക്ക് ലഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ആണെന്നും അതിന് പല രാജ്യങ്ങളിലും അംഗീകാരമില്ലെന്നും അറിയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ

രജിസ്‌ട്രേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയാവാമെന്നും രണ്ടാം ഡോസ് സ്വീകരിച്ച കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനുമാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ജില്ലാ കൊവിഡ് ഹെല്‍പ് ഡെസ്‌ക് ഓഫിസുകളില്‍ ഇക്കാര്യം പറയുമ്പോള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രങ്ങളില്‍ അന്വേഷിക്കാനാണു പറയുന്നത്. ഇവരാവട്ടെ ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഇനി കോവീഷീല്‍ഡ് വിതരണം നടത്തുന്ന ദിവസം കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാമെന്നും പറഞ്ഞ് കൈയൊഴിയുകയാണെന്ന് തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് പിഎച്ച്‌സിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച ഒരു പ്രവാസി തേജസ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, നിലവില്‍ തങ്ങള്‍ക്ക് മുമ്പ് ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ സൈറ്റുകളില്‍ മടക്കയാത്രയ്ക്ക് അപേക്ഷിച്ചവര്‍, ഇനി അടുത്ത ദിവസങ്ങളില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ലഭിക്കുന്ന വാക്‌സിന്റെ ബാച്ച് നമ്പര്‍, തിയ്യതി എന്നിവയില്‍ വിത്യാസമുണ്ടായല്‍ ബാധിക്കുമോയെന്ന ആശങ്കയിലാണ്. ഇതുസംബന്ധിച്ച കൃത്യമായ സാങ്കേതിക വിജ്ഞാനം ആരോഗ്യം വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പ്രവാസികള്‍ ആരോപിച്ചു.

Certificate not received after second dose; Return of expatriates in crisis

Next Story

RELATED STORIES

Share it