- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോപണത്തില്‍ കഴമ്പില്ല; ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി; ഗവർണറുടെ കത്തിന് മറുപടി
ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന് ഇന്നു രാവിലെ നല്‍കിയ മറുപടിയിലാണ്, മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ തള്ളിയത്.
ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഓഫിസിന്റെ അന്തസ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഗവർണർ ഇത്തരത്തിൽ ഒരു നിലപാട് എടുത്തത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
RELATED STORIES
ബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്ക്ക് മുന്നില് പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില് കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTട്രിപ്പിള് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന് വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്വര്
12 Jan 2025 12:55 PM GMTക്ഷേത്ര വികസനത്തിനായി മുസ്ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMT