Big stories

മുഖ്യമന്ത്രിയുടെ മാധ്യമ-പോലിസ് ഉപദേശകരുടെ സേവനം നിര്‍ത്തുന്നു

മുഖ്യമന്ത്രിയുടെ മാധ്യമ-പോലിസ് ഉപദേശകരുടെ സേവനം നിര്‍ത്തുന്നു
X

തിരുവനന്തപുരം: ഭരണസമിതിയുടെ കാലാവധി തീരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേശകരുടെ സേവനം നിര്‍ത്തലാക്കുന്നു. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാര്‍ച്ച് ഒന്നിനു ശേഷം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. കൈരളി ടിവിയിലുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസിനു പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലാണ് നിയമനം നല്‍കിയിരുന്നത്. രമണ്‍ ശ്രീവാസ്തവയ്ക്കാവട്ടെ ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം നല്‍കിയത്. വിവിധ മേഖലകളിലുള്ള പ്രഗല്‍ഭരെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കിയത് പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രത്യേകിച്ച് പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നിയമനം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നെങ്കിലും തദ്സ്ഥാനത്തുനിന്ന് മാറ്റിയിരുന്നില്ല. ഇപ്പോള്‍ ഭരണത്തിന്റെ കാലാവധി തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉപദേഷകരെ ഒഴിവാക്കുന്നത്.

Chief Minister's Media and Police Advisers service is suspended




Next Story

RELATED STORIES

Share it