Big stories

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഹെലിപാഡും റോഡും; നിര്‍മാണം ദ്രുതഗതിയില്‍ (വീഡിയോ)

2021 നവംബറില്‍, ചൈന അരുണാചല്‍ പ്രദേശില്‍ കുറഞ്ഞത് 60 കെട്ടിടങ്ങളുള്ള രണ്ടാമത്തെ ക്ലസ്റ്റര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഹെലിപാഡും റോഡും; നിര്‍മാണം ദ്രുതഗതിയില്‍ (വീഡിയോ)
X

ഇറ്റാനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന ദ്രുതഗതിയില്‍ റോഡ് ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയില്‍ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ 6, ഹഡിഗര എന്ന സ്ഥലത്താണ് നിര്‍മാണം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇന്ത്യന്‍ അതിര്‍ത്തിക്കടുത്തുള്ള അടിസ്ഥാന വികസനത്തില്‍ ചൈനയുടെ ആക്രമണാത്മക നിലപാട് കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ചൈനീസ് PLA, അരുണാചല്‍പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ചഗ്ലഗാമിന് സമീപം ഹെലിപാഡ് റോഡ് നിര്‍മ്മിക്കുന്നു. നാല് ദിവസത്തെ കാല്‍നടയാത്രയുടെ ദൂര പരിതിയിലുള്ള (ഹഡിഗര, ഡെല്‍റ്റ 6) മേഖലയിലാണ് നിര്‍മാണം,' ഈസ്‌റ്റേണ്‍ സെന്റിനല്‍ ട്വീറ്റ് ചെയ്തു.

2021 നവംബറില്‍, ചൈന അരുണാചല്‍ പ്രദേശില്‍ കുറഞ്ഞത് 60 കെട്ടിടങ്ങളുള്ള രണ്ടാമത്തെ ക്ലസ്റ്റര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2021 ഡിസംബറില്‍, 'സൗത്ത് ടിബറ്റ്' എന്ന് വിളിക്കപ്പെടുന്ന സ്വന്തം പ്രദേശമായി അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ ഏരിയകള്‍, പര്‍വതങ്ങള്‍, നദികള്‍, ഒരു പര്‍വത ചുരം എന്നിവയുള്‍പ്പെടെ 15 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തു.

Next Story

RELATED STORIES

Share it