- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോട്ട് നിരോധനത്തിലെ അഴിമതി; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്
ഗുജറാത്തിലെ ബിജെപി ഓഫിസിലടക്കം നോട്ട് മാറി നല്‍കിയതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫിസ്, മുംബൈ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ ബിജെപി നടത്തിയ വമ്പന്‍ അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്സ്. നോട്ട് അസാധുവാക്കിയ സമയത്ത് ബിജെപി നേതാക്കള്‍ നോട്ട് മാറി നല്‍കിയതിന്റെ കൂടുതല്‍ ഒളികാമറ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഗുജറാത്തിലെ ബിജെപി ഓഫിസിലടക്കം നോട്ട് മാറി നല്‍കിയതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. മഹാരാഷ്ട്ര കൃഷിമന്ത്രിയുടെ ഓഫിസ്, മുംബൈ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
നോട്ട് നിരോധനത്തെക്കുറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ഒളികാമറ ദൃശ്യങ്ങളിലെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നോട്ട് നിരോധന സമയത്തെ വ്യാപക അഴിമതി തുറന്ന് കാട്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കേസെടുത്ത് അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിന് മുന്‍പ് വിദേശത്ത് നിന്ന് പുതിയ നോട്ട് അച്ചടിച്ചു കടത്തിയെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് പറയുന്നു. നോട്ട് മാറ്റി നല്കാന് ഗുജറാത്ത് കൃഷി മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചകളുടെ ദൃശ്യങ്ങളും ഹോട്ടലില്‍ പണം കൈമാറുന്ന ദൃശ്യങ്ങളുമാണ് കോണ്‍ഗ്രസ് പുറത്തു വിട്ടത്. ചര്‍ച്ചയില്‍ ഡി സി പി വഡേക്കര്‍, ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മേധാവി റൂസ്തം ദാരുവാല എന്നിവരും പങ്കെടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുബൈയിലെ ട്രിനാഡ ഹോട്ടലില്‍ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത ദൃശ്യങ്ങളും പുറത്തു വിട്ടു.
സ്റ്റിംഗ് ഓപ്പറേഷന് വീഡിയോയില്‍ ഉള്ളയാള്‍ നേരത്തെ ഐബി ഫീല്‍ഡ് അസിസ്റ്റന്റ് ആയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചു. ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നെന്ന ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ നിന്ന് തന്നെ ഇടപാടിലെ ഇയാളുടെ പങ്ക് വ്യക്തമാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു.
RELATED STORIES
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍മോഷണം; 300 പവനും ഒരു കോടിയും...
25 Nov 2024 3:54 AM GMTസി കോഗന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎഇ
25 Nov 2024 3:19 AM GMTഅയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി;...
25 Nov 2024 2:56 AM GMTആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും
25 Nov 2024 2:45 AM GMTഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്നാന്‍...
25 Nov 2024 2:35 AM GMTകേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിര്‍ത്തണം:...
25 Nov 2024 1:51 AM GMT