Big stories

കനത്ത തോല്‍വി: പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്

വെള്ളിയാഴ്ചക്കകം ബൂത്ത് തലത്തിലുള്ള വോട്ടിന്റെ കണക്ക് അയക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാണെന്ന വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിന് എഐസിസിയെ പ്രേരിപ്പിച്ചത്.

കനത്ത തോല്‍വി: പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്സ്. പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താനാണ് നീക്കം. ബൂത്ത് തലത്തിലെ വോട്ടു കണക്ക് അടിയന്തിരമായ നല്‍കാന്‍ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടെന്ന സംശയം പരിശോധിക്കാന്‍ കൂടിയാണ് ബൂത്ത് തല വിലയിരുത്തല്‍.

വെള്ളിയാഴ്ചക്കകം ബൂത്ത് തലത്തിലുള്ള വോട്ടിന്റെ കണക്ക് അയക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാണെന്ന വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിന് എഐസിസിയെ പ്രേരിപ്പിച്ചത്. താഴെ തട്ടിലെ ദൗര്‍ബല്യം വിലയിരുത്തി പരിഹാരിക്കും. ബൂത്ത് തലങ്ങളില്‍ സംഘടനയെ ശക്തിപ്പെടുത്തിയാലെ ഇനി രക്ഷയുള്ളൂവെന്ന അഭിപ്രായം പാര്‍ട്ടിയില്‍ സജീവമാകുമ്പോഴാണ് ബൂത്ത് തല വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ് ഗഡിലും കനത്ത തിരിച്ചടിയേറ്റത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രം പരാജയപ്പെട്ടത് എന്താണെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതിന്റെ കാരണങ്ങള്‍ വിലയിരുത്തി പരിഹാരം കാണാതെ മുന്നോട്ടു പോകാനാവില്ലെന്നാണ് നേതാക്കളുടെ പക്ഷം.

Next Story

RELATED STORIES

Share it