Big stories

രാജ്യത്ത് 24 മണിക്കൂറില്‍ 61,537 കൊവിഡ് കേസുകള്‍; 933 മരണം; ആകെ രോഗബാധിതര്‍ 20.88 ലക്ഷം

രാജ്യത്ത് 2,33,87,171 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 5,98,778 സാംപിളുകളാണ് പരിശോധിച്ചത്

രാജ്യത്ത് 24 മണിക്കൂറില്‍ 61,537 കൊവിഡ് കേസുകള്‍; 933 മരണം; ആകെ രോഗബാധിതര്‍ 20.88 ലക്ഷം
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്. 933 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 20.88 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 42,518 പേരാണ് മരിച്ചത്. 14.27 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 6.19 ലക്ഷം പേരാണ് ചികില്‍സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 2,33,87,171 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 5,98,778 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 68.32 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് രോഗബാധയില്‍ വലിയ വര്‍ധനവ് റിപോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 10,483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 300 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.90 ലക്ഷമായി. ഇതുവരെ 17,092 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. 3.27 ലക്ഷം പേര്‍ രോഗമുക്തി നേടി.

കര്‍ണാടകയില്‍ 24 മണിക്കൂറില്‍ 6,670 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 101 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 1.64 ലക്ഷമായി. ഇതുവരെ 2,998 പേരാണ് കര്‍ണാടകയില്‍ മരിച്ചത്. തമിഴ്നാട്ടില്‍ 5,880 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 119 പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ 2.85 ലക്ഷമായി. ഇതുവരെ 4,690 പേരാണ് മരിച്ചത്. 2.27 ലക്ഷം പേര്‍ രോഗമുക്തി നേടി.





Next Story

RELATED STORIES

Share it