Big stories

കൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്‍;ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയര്‍ന്നു

കൊവിഡ്:രാജ്യത്ത് 14506 പുതിയ രോഗികള്‍;ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു.24 മണിക്കൂറിനിടെ 14506 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു.കഴിഞ്ഞ മണിക്കൂറുകളില്‍ 30 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 99,602 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയര്‍ന്നു.11574 പേര്‍ രോഗമുക്തരായി.ഇന്നലെ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായിരുന്നു.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ജാഗ്രത കൂട്ടാന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.തീര്‍ത്ഥാടന യാത്രകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുക, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, വാക്‌സിനേഷന്‍ സ്വീകരിച്ചവരാണോയെന്ന് പരിശോധിക്കുക, തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കുക,കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക,പരിശോധന വര്‍ധിപ്പിക്കുക,വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

Next Story

RELATED STORIES

Share it