- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വേ ഇതുവരെ ഓടിച്ചത് 642 സ്‌പെഷല്‍ ട്രെയിനുകള്‍; കേരളത്തിന് വേണ്ടി ഒരു ട്രെയിനും ഓടിയില്ല -ഉത്തര്‍പ്രദേശിന് 301 ട്രെയിനുകള്‍
ഉത്തര്‍പ്രദേശിന് വേണ്ടി 301 ട്രെയിനുകള്‍ ഓടിച്ച റെയില്‍വേ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും സര്‍വീസ് നടത്തിയില്ല.
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തി. ഉത്തര്‍പ്രദേശിന് വേണ്ടി 301 ട്രെയിനുകള്‍ ഓടിച്ച റെയില്‍വേ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും സര്‍വീസ് നടത്തിയില്ല. ഇന്ന് വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 642 ശ്രമിക് സ്‌പെഷല്‍ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു.
ആന്ധ്രപ്രദേശ് 3, ബീഹാര്‍ 169, ഛത്തീസ്ഗഢ് 6, ഹിമാചല്‍ പ്രദേശ് 1, ജമ്മുകശ്മീര്‍ 3, ഝാര്‍ഖണ്ഡ് 40, കര്‍ണാടകം 1, മധ്യപ്രദേശ് 53, മഹാരാഷ്ട്ര 3, മണിപ്പൂര്‍, മിസോറം1, ഒഡീഷ 38, രാജസ്ഥാന്‍ 8, തമിഴ്‌നാട്,തെലങ്കാന, ത്രിപുര 1 വീതം, ഉത്തര്‍പ്രദേശ് 301, ഉത്തരാഖണ്ഡ് 4, പശ്ചിമബംഗാള്‍ 7 എന്നിങ്ങനെ എണ്ണം ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സര്‍വീസ് അവസാനിപ്പിച്ചത്.
ഈ പ്രത്യേക ട്രെയിനുകളില്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് സൗജന്യമായിഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.
അതേസമയം, കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു ട്രൈന്‍ പോലും ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വിദ്യാര്‍ഥികളും തൊഴിലാളികളുമായി ആയിരക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നത്. മലയാളികളെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT