- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പിതാവിന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ്
മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കും മണ്ണാര്‍ക്കാട് നിന്നും പാലക്കാട്, തൃശൂര്‍, കായംകുളം വഴി തിരുവനന്തപുരത്തേക്കും തിരിച്ച് എറണാകുളം വഴി മണ്ണാര്‍ക്കാട്ടേക്കും സര്‍വീസ് നടത്തിയ ബസിലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
പാലക്കാട്: മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ പിതാവിന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു. കാരാകുറുശ്ശില് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ മകനാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നത്. പിതാവിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മകനേ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കും മണ്ണാര്‍ക്കാട് നിന്നും പാലക്കാട്, തൃശൂര്‍, കായംകുളം വഴി തിരുവനന്തപുരത്തേക്കും തിരിച്ച് എറണാകുളം വഴി മണ്ണാര്‍ക്കാട്ടേക്കും സര്‍വീസ് നടത്തിയ ബസിലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
17/03/2020 ന് രാവിലെ 7 മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 9539254036, 9747706576, 8606311777.
മണ്ണാര്‍ക്കാട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന കണ്ടക്ടറുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. 13/03/2020 ന് ഉംറ കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പിതാവിന് 25/03/2020 വൈകുന്നേരമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടക്ടര്‍ 17/03/2020ന് 06:15 മണ്ണാര്‍ക്കാട് ആനക്കട്ടി വഴി കോയമ്പത്തൂര്‍ സിംഗിള്‍ ഡ്യൂട്ടിയാണ് നിര്‍വഹിച്ചിട്ടുള്ളത്. 18/03/2020ന് 07:00 മണിക്ക് തിരുവനന്തപുരം സര്‍വീസാണ് ഇയാള്‍ പോയിട്ടുള്ളത്.
റൂട്ട്മാപ്പ്:-
07:00മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് 08:10/30 പാലക്കാട് എത്തി. അറൈവല്‍ രേഖപ്പെടുത്തി ക്യാന്റീനില്‍ ചായകുടിച്ച് പുറപ്പെട്ടു, 09:45/10:00മണിക്ക് തൃശൂരില്‍ എത്തി അറൈവല്‍ രേഖപ്പെടുത്തി പുറപ്പെട്ടു. 2:30 കായംകുളം ക്യാന്റീനില്‍ ഭക്ഷണം 6:00 മണി തിരുവനന്തപുരം എത്തി അറൈവല്‍ രേഖപ്പെടുത്തി വികാസ് ഭവനിലേക്ക്. കഞ്ഞിക്കടയില്‍ കഞ്ഞി കുടിച്ച് വിശ്രമം.
മടക്കം 19/03/2020 അര്‍ദ്ധരാത്രി 12.00 തിരുവുന്തപുരത്ത് നിന്ന് മടക്കം. പുലര്‍ച്ചെ 04:00/30 വൈറ്റില അറൈവല്‍ രേഖപ്പെടുത്തി. 05:00 എറണാകുളം അറൈവല്‍ രേഖപ്പെടുത്തി, 06:50/07:00 തൃശൂരില്‍ അറൈവല്‍ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു 08:45/09:00 പാലക്കാട് അറൈവല്‍ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു 10:15 ന് മണ്ണാര്‍ക്കാട് തിരിച്ചെത്തി. ബസിലെ ഡ്രൈവറേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT