Big stories

രോഗികള്‍ കുറയുന്നു; രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലെന്ന് കേന്ദ്രം -24 മണിക്കൂറില്‍ 63,509 പേര്‍ക്ക് കൊവിഡ്

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി ഉയര്‍ന്നു. ഇതുവരെ 1.10 ലക്ഷം പേരാണ് മരിച്ചത്. 63.01 ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗികള്‍ കുറയുന്നു; രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലെന്ന് കേന്ദ്രം    -24 മണിക്കൂറില്‍ 63,509 പേര്‍ക്ക് കൊവിഡ്
X

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്‌.

ലോകത്ത് രോഗമുക്തി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്നും പത്തുലക്ഷം ആള്‍ക്കാരിലെ രോഗബാധയും മരണനിരക്കും പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72.39 ലക്ഷം കടന്നു. ഇന്നലെ 63,509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 730 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി ഉയര്‍ന്നു. ഇതുവരെ 1.10 ലക്ഷം പേരാണ് മരിച്ചത്. 63.01 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 8.26 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിദിന രോഗബാധയില്‍ അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നാമതാണ് ഇന്ത്യ. അമേരിക്കയില്‍ ഇന്നലെ 51,534 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 843 പേര്‍ മരിച്ചു. ബ്രസീലില്‍ 11,415 പേര്‍ക്ക് ഇന്നലെ പോസിറ്റീവായി. 354 പേരാണ് മരിച്ചത്. ലോകത്ത് ആകെ ഇന്നലെ 3.13 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,011 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്.

Next Story

RELATED STORIES

Share it