- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാവര്ക്കും സൗജന്യ വാക്സിന്; കേന്ദ്രത്തിന്റെ വാക്സിന് നയത്തില് മാറ്റം
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാര് വാക്സിന് നയത്തില് മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സര്ക്കാരുകളില് നിന്നുള്ള കടുത്ത പ്രതിഷേധത്തിനിടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്കുമെന്ന പ്രഖ്യാപനവും മോദി നടത്തി. ജൂണ് 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യവാക്സിന് നല്കുക. സംസ്ഥാനങ്ങള്ക്ക് കേന്ദ്രം സൗജന്യമായി വാക്സിന് വാങ്ങി നല്കും. അതേസമയം, സ്വകാര്യ ആശുപത്രികള്ക്ക് 25 ശതമാനം വാക്സിന് വാങ്ങാം. വാക്സീന് വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സര്വീസ് ചാര്ജ് മാത്രമേ വാങ്ങാനാകൂ, തോന്നിയ വില ഈടാക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതുതായി രണ്ട് വാക്സിന് കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവില് ഏഴ് കമ്പനികള് വാക്സിനുകള് നിര്മിക്കുന്നുണ്ട്. നേസല് വാക്സിന് മൂക്കിലൂടെ നല്കുന്ന വാക്സീനും വികസിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള് തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന:
പ്രിയപ്പെട്ടവരെ,
കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗവുമായി രാജ്യം പോരാടുകയാണ്. ഈ പോരാട്ടത്തില് പല പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ആയിരക്കണക്കിന് പേരുണ്ട് രാജ്യത്ത്. അവര്ക്കൊപ്പം ഞാന് എല്ലാ വേദനയും പങ്കുവയ്ക്കുന്നു.
പുതിയ കാലം ഇതുവരെ കണ്ടിട്ടില്ലാത്ത തരം മഹാമാരിയിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. മെഡിക്കല് ഓക്സിജന് വലിയ ക്ഷാമമനുഭവപ്പെട്ട കാലമാണ് കടന്നുപോയത്. ഇത്രയധികം മെഡിക്കല് ഓക്സിജന് ആവശ്യം ഉണ്ടായ കാലമുണ്ടായിട്ടില്ല. ആവശ്യമുള്ളയിടങ്ങളിലേക്ക് എല്ലാം ഓക്സിജന് എത്തിക്കാനായി. അത് വഴി രാജ്യത്തെ ആരോഗ്യമേഖലയില് വലിയൊരു വികസനവും ഉണ്ടായി.
രാജ്യത്ത് വാക്സീന് വികസിപ്പിക്കാനായത് വലിയ നേട്ടമാണ്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് സ്വന്തമായി വാക്സീന് നിര്മിക്കാനായില്ലെന്ന് എന്ത് സംഭവിച്ചേനെ? വിദേശത്ത് നിന്ന് വാക്സിനേഷന് എത്തിക്കാന് വര്ഷങ്ങളെടുത്തത് നമ്മള് കണ്ടതാണ്. പോളിയോ അടക്കമുള്ള വാക്സീനുകള്ക്ക് വര്ഷങ്ങള് ഇന്ത്യന് ജനം കാത്തിരുന്നു. എന്നാല് രാജ്യത്ത് ഇപ്പോള് സ്വന്തമായി വാക്സീന് വികസിപ്പിച്ചതിനാല് വാക്സിനേഷന് വന്വിജയമായി മുന്നോട്ട് പോകുന്നു.
നമ്മുടെ ആരോഗ്യപ്രവര്ത്തകര്ക്കും മുന്നണിപ്പോരാളികള്ക്കും വാക്സിനേഷന് ലഭിച്ചില്ലായിരുന്നെങ്കില് എന്ത് സംഭവിച്ചേനെ? വാക്സീന് മാത്രമാണ് കൊവിഡ് മഹാമാരിക്കെതിരെ പോരാടാന് നമുക്കുള്ള ഏക വഴി. ഏക കവചം. അത് എല്ലാവരും സ്വീകരിക്കണം.
23 കോടി വാക്സീന് ഡോസുകള് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. അത് വലിയ നേട്ടമാണ്. നമ്മള് ആത്മവിശ്വാസം കൈവിടരുത്. കഴിഞ്ഞ വര്ഷം ഏപ്രിലില് തന്നെ വാക്സിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വാക്സിന് ലഭ്യത കൂടുതല് വേഗത്തിലാക്കും.
പുതുതായി രണ്ട് വാക്സീനുകള് കൂടി വരും
നിലവില് ഏഴ് കമ്പനികള് വാക്സീനുകള് വികസിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള് തുടരുന്നുണ്ട്. രാജ്യത്ത് പുതുതായി രണ്ട് വാക്സീനുകള് കൂടി വരും. നേസല് വാക്സീന്. മൂക്കിലൂടെ നല്കാനുള്ള വാക്സീന് കൂടി വികസിപ്പിക്കാനുള്ള നീക്കങ്ങള് തുടരുകയാണ്.
സംസ്ഥാനങ്ങള് ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. സംസ്ഥാനസര്ക്കാരുകള് ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്സിനേഷന് നടത്തുന്നതിന്റെ ഉത്തരവാദിത്തം അവര്ക്ക് തന്നെ നല്കിയത്. എന്നാല് അതിലെ ബുദ്ധിമുട്ടുകള് അവര് തിരിച്ചറിയുകയാണ്. രാജ്യത്തെ വാക്സീന് നയത്തില് മാറ്റം വരുത്തുകയാണ്.
രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യവാക്സീന് ലഭ്യമാക്കും. സ്വകാര്യ ആശുപത്രികള്ക്ക് 25 ശതമാനം വാക്സീന് നല്കും. സംസ്ഥാനങ്ങള്ക്ക് കേന്ദ്രം വാക്സീന് വാങ്ങി നല്കും. അത് സൗജന്യമായിട്ടാണ് നല്കുക. അതേസമയം, സ്വകാര്യ ആശുപത്രികള്ക്ക് 25 ശതമാനം വാക്സീന് വാങ്ങാം. വാക്സീന് വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സര്വീസ് ചാ!ര്ജ് മാത്രമേ വാങ്ങാനാകൂ, തോന്നിയ വില ഈടാക്കാനാകില്ല.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം; അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT