Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 7,447 കൊവിഡ് കേസുകള്‍; ഡല്‍ഹിയില്‍ രോഗികളില്‍ വര്‍ധന

രാജ്യത്ത് 24 മണിക്കൂറിനിടെ 7,447 കൊവിഡ് കേസുകള്‍; ഡല്‍ഹിയില്‍ രോഗികളില്‍ വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7,886 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 391 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,76,869 ആയി. നിലവില്‍ 86,415 സജീവ കോവിഡ് കേസുകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,41,62,765 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70.46 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കൊവിഡ് കേസുകളില്‍ ഏറിയ പക്ഷം സ്ഥിരീകരിക്കുന്നത് കേരളത്തില്‍തന്നെയാണ്. കഴിഞ്ഞ ഒരുദിവസം മാത്രം കേരളത്തില്‍ 3,404 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 36 മരണവുമുണ്ടായി.

ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. പുതുതായി 85 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.15 ശതമാനമായി ഉയര്‍ന്നതായി ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ ബുള്ളറ്റിന്‍ പറയുന്നു. ഒമിക്രോണിന്റെ 10 കേസുകള്‍ നഗരത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാഴാഴ്ചയും 'ഗുരുതരമായ' കേസൊന്നുമുണ്ടായിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

സംശയാസ്പദമായ ഒമിക്രോണ്‍ കേസുകള്‍ ഐസൊലേറ്റ് ചെയ്യുന്നതിനും ചികില്‍സിക്കുന്നതിനുമായി 40 പേരെ നിലവില്‍ ലോക് നായക് ആശുപത്രിയിലെ പ്രത്യേക സൗകര്യത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച വരെ ആറ് ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ബുധനാഴ്ച എട്ടും വ്യാഴാഴ്ച 10ഉം ആയി ഉയര്‍ന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ 57 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനമായിരുന്നു.

ചൊവ്വാഴ്ച 45, തിങ്കളാഴ്ച 30, ഞായറാഴ്ച 56, ശനിയാഴ്ച 52 കേസുകളാണ് എന്നിങ്ങനെയാണ് നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കണക്ക്. വ്യാഴാഴ്ചത്തെ കണക്ക് ദേശീയ തലസ്ഥാനത്ത് നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഈ വര്‍ഷം ആഗസ്ത് ഒന്നിനാണ് അവാസനമായി ഡല്‍ഹിയില്‍ 85 കൊവിഡ് കേസുകളും 0.12 ശതമാനം പോസിറ്റീവിറ്റി നിരക്കും ഒരു മരണവും രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it