Big stories

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആര്‍ടിപിസിആറിനും ട്രൂ നാറ്റിനും 1500 രൂപ

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു; ആര്‍ടിപിസിആറിനും ട്രൂ നാറ്റിനും 1500 രൂപ
X
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ അറിയിച്ചു. പുതിയ നിരക്ക് പ്രകാരം ആര്‍ടിപിസിആര്‍(ഓപണ്‍) ടെസ്റ്റിനും 1500 ട്രൂ നാറ്റ് ടെസ്റ്റിനും യഥാക്രമം 1500 രൂപയാണ്. എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ആര്‍ടിലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാര്‍ജുകളും പരിശോധനയുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയൊണ് ഈ നിരക്ക്. ഇതുപ്രകാരം മാത്രമേ ഇനിമുതല്‍ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയൂ. അധിക നിരക്ക് ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നേരത്തെയും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു. തുടക്കത്തില്‍ ആര്‍ടിപിസിആര്‍ (ഓപണ്‍) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ആര്‍ടിപിസിആര്‍(ഓപണ്‍) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാക്കി ഒക്ടോബറില്‍ കുറച്ചു. മല്‍സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യത്തിലാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചത്.

Covid test rates reduced; 1500 for RTPCR and True Nat

Next Story

RELATED STORIES

Share it